ഹിറ്റ്മാൻ-കിങ് ഓപണിങ് ജോഡി; മികച്ച ഐപിഎൽ ഇലവനെ തിരഞ്ഞെടുത്ത് നവ്ജ്യോത് സിങ്

ഐപിഎൽ വിജയിച്ച റോയൽ ചലഞ്ചേഴ്സ് നായകൻ രജത് പാട്ടിദാറിന് ടീമിൽ ഇടമില്ല

dot image

ഐപിഎൽ 2025 സീസൺ പ്രകാരം മികച്ച ടീമിനെ തിരഞ്ഞെടുത്ത് ഇന്ത്യൻ മുൻ താരവും കമൻ്റേറ്ററുമായ നവ്ജ്യോത് സിങ് സിദ്ദു. ഐപിഎൽ സീസണിൽ കൂടുതൽ മത്സരങ്ങളും ഇംപാക്ട് താരമായി കളിച്ച മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമയാണ് സിദ്ദുവിന്റെ ടീമിന്റെ നായകൻ. ഓപണിങ് സ്ഥാനത്തും രോഹിത് ശർമയ്ക്കൊപ്പം സൂപ്പർതാരം വിരാട് കോഹ്‍ലിയെയാണ് സിദ്ദു തിരഞ്ഞെടുത്തിരിക്കുന്നത്.

മൂന്നാം നമ്പറിൽ ​ഗുജറാത്ത് ടൈറ്റൻസ് താരം ജോസ് ബട്ലറാണ് സിദ്ദുവിന്റെ ടീമിൽ ഇടം നേടിയിരിക്കുന്നത്. എന്നാൽ സീസണിലെ റൺവേട്ടക്കാരനിൽ ഒന്നാമനായ ​ഗുജറാത്ത് താരം സായി സുദർശനെയും റൺവേട്ടയിൽ മൂന്നാമതുള്ള ​ഗുജറാത്ത് നായകൻ ശുഭ്മൻ ​ഗില്ലിനെയും സിദ്ദു ഒഴിവാക്കി.

ഐപിഎൽ വിജയിച്ച റോയൽ ചലഞ്ചേഴ്സ് നായകൻ രജത് പാട്ടിദാറിനും ടീമിൽ ഇടമില്ല. റണ്ണേഴ്സ് അപ്പുകളായ പഞ്ചാബ് കിങ്സ് നായകൻ ശ്രേയസ് അയ്യരാണ് നാലാം സ്ഥാനത്ത്. നിക്കോളാസ് പുരാൻ അഞ്ചാം സ്ഥാനത്ത് കളത്തിലെത്തും. ആറ്, ഏഴ് സ്ഥാനങ്ങളിൽ ഹാർദിക് പാണ്ഡ്യയും ക്രുണാൽ പാണ്ഡ്യയും ഇടംപിടിച്ചു.

നൂർ അഹമ്മദ്, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുമ്ര, ജോഷ് ഹേസൽവുഡ് എന്നിവരാണ് ബൗളർമാർ. ഐപിഎൽ വിജയിച്ച റോയൽ ചലഞ്ചേഴ്സിൽ നിന്ന് മൂന്ന് താരങ്ങൾ സിദ്ദുവിന്റെ ടീമിലുണ്ട്. മുംബൈ ഇന്ത്യൻസിൽ നിന്നാണ് മറ്റ് മൂന്ന് താരങ്ങൾ. ​ഗുജറാത്ത് ടൈറ്റൻസിൽ നിന്ന് രണ്ട് താരങ്ങൾ ടീമിൽ ഇടം പിടിച്ചു. പഞ്ചാബ് കിങ്സ്, ലഖ്നൗ സൂപ്പർ ജയന്റ്സ്, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകളിൽ നിന്ന് ഓരോ താരങ്ങളും ടീമിൽ ഇടം കണ്ടെത്തി.

നവജ്യോത് സിങ് സിദ്ദു തെരഞ്ഞടുത്ത 2025ലെ ഐപിഎൽ ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), വിരാട് കോലി, ജോസ് ബട്‌ലർ, ശ്രേയസ് അയ്യർ, നിക്കോളാസ് പുരാൻ, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, നൂർ അഹമ്മദ്, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുമ്ര, ജോഷ് ഹേസൽവുഡ്.

Content Highlights: Navjot Singh Sidhu picks his best XI from IPL 2025

dot image
To advertise here,contact us
dot image