
പ്രശസ്ത തമിഴ്‌നടനും സംവിധായകനുമായ പാര്‍ത്ഥിപന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. നവാഗത സംവിധായാകന്‍ കെ.സി. ഗൗതമന്റെ ചിത്രത്തിലൂടെയാണ് പാര്‍ത്ഥിപന്റെ തിരിച്ചുവരവ്. പേരിടാത്ത ചിത്രത്തില്‍ പ്രധാന വില്ലന്‍ കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുക എന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കാനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. 11 ഐക്കണ്‍ ഫിലിം പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകനൊപ്പം രാജേഷ് വേലായുധം, നവനീത് കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. ചിതത്തിലെ മറ്റ് അഭിനേതാക്കളെയും സാങ്കേതികപ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക, മേല്‍വിലാസം, എസ്‌കേപ്പ് ഫ്രം ഉഗാണ്ട തുടങ്ങിയവയാണ് നേരത്തെ പാര്‍ത്ഥിപന്‍ അഭിനയിച്ച മലയാള ചിത്രങ്ങള്‍. 'നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക'യിലെ ദേവസഹായം എന്ന തമിഴ് കഥാപാത്രവും മേല്‍വിലാസം എന്ന കോര്‍ട്ട് ഡ്രൂം ഡ്രാമയിലെ രാമചന്ദ്രന്‍ എന്ന കഥാപാത്രവും ഇന്നും മലയാളികള്‍ ഓര്‍ക്കുന്ന വേഷങ്ങളാണ്. പാര്‍ത്ഥിപന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുമ്പോള്‍ കൂടുതല്‍ മികച്ച പ്രകടനം കാണാനാകുമെന്ന പ്രതീക്ഷയിലാണ് സിനിമാപ്രേമികള്‍.
പൊന്നിയിന്‍ സെല്‍വന്‍, ടീന്‍സ് എന്നീ തമിഴ് ചിത്രങ്ങളിലാണ് പാര്‍ത്ഥിപന്‍ ഒടുവില്‍ അഭിനയിച്ചത്. പാര്‍ത്ഥിപന്‍ തന്നെയായിരുന്നു ടീന്‍സിന്റെ സംവിധാനവും നിര്‍വഹിച്ചത്.
Content Highlights: Tamil actor and director Parthiban will act in Malayalam cinema again