മൂന്നിന് 34ൽ നിന്ന് അഞ്ചിന് 219ൽ; IPLൽ RRനെതിരെ PBKSന് മികച്ച സ്കോർ

37 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്സറും സഹിതം നേഹൽ വധേര 70 റൺസെടുത്തു

dot image

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ പഞ്ചാബ് കിങ്സിന് മികച്ച സ്കോർ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്സ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തു. അർധ സെഞ്ച്വറി നേടിയ നേഹൽ വധേര, ശശാങ്ക് സിങ് എന്നിവരുടെ പ്രകടനമാണ് പഞ്ചാബിനെ മികച്ച സ്കോറിലെത്തിച്ചത്.

നേരത്തെ തകർച്ചയോടെയാണ് പഞ്ചാബ് കിങ്സ് ബാറ്റിങ് തുടങ്ങിയത്. പ്രിയാൻഷ് ആര്യ ഒമ്പത്, പ്രഭ്സിമ്രാൻ സിങ് 21, മിച്ചൽ ഓവൻ പൂജ്യം എന്നിവർ മടങ്ങിയപ്പോൾ പഞ്ചാബിന് നേടാനായത് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 34 റൺസ് മാത്രം. പിന്നീട് ക്യാപ്റ്റൻ ശ്രേയസ് അയ്യർ 30, നേഹൽ വധേര 70, ശശാങ്ക് സിങ് പുറത്താകാതെ 59 എന്നിവർ നന്നായി കളിച്ചു.

37 പന്തിൽ അഞ്ച് ഫോറും അഞ്ച് സിക്സറും സഹിതം നേഹൽ വധേര 70 റൺസെടുത്തു. ശ്രേയസ് അയ്യരിനൊപ്പം നാലാം വിക്കറ്റിൽ 67 റൺസാണ് വധേര കൂട്ടിച്ചേർത്തത്. പിന്നാലെ വന്ന ശശാങ്ക് സിങ് 30 പന്തിൽ അഞ്ച് ഫോറും മൂന്ന് സിക്സറും സഹിതം 59 റൺസുമായി പുറത്താകാതെ നിന്നു. വധേരയ്ക്കൊപ്പം അഞ്ചാം വിക്കറ്റിൽ 58 റൺസ് കൂട്ടിച്ചേർക്കാൻ ശശാങ്കിന് കഴിഞ്ഞു.

അവസാന ഓവറുകളിൽ നിർണായക സംഭാവന നൽകിയ അസ്മത്തുള്ള ഒമർസായി പുറത്താകാതെ ഒമ്പത് പന്തിൽ 21 റൺസ് നേടി. പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ ശശാങ്ക് സിങ്ങിനൊപ്പം 60 റൺസാണ് ഒമർസായി കൂട്ടിച്ചേർത്തത്. രാജസ്ഥാൻ റോയൽസിനായി തുഷാർ ദേശ്പാണ്ഡെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

Content Highlights: Shashank Singh, Nehal Wadhera's Half-Centuries Propel PBKS To 219/5

dot image
To advertise here,contact us
dot image