ശ്രദ്ധയില്‍പ്പെടാത്ത മെസേജുകള്‍ ഇനി മിസ്സാകില്ല; പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്

AI Summarize എന്നാണ് ഈ ഫീച്ചറിന്റെ പേര്

പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ഉപയോക്താക്കളുടെ ശ്രദ്ധയില്‍പ്പെടാത്ത ഏതെങ്കിലും മെസേജുകളെ ശ്രദ്ധയില്‍പ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഉപയോക്താക്കള്‍ വായിക്കാത്തതോ ഓപ്പണ്‍ ചെയ്യാത്തതോ ആയ സന്ദേശങ്ങളുടെ സംക്ഷിപ്ത രൂപമായിരിക്കും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മെറ്റ നല്‍കുക.

മെറ്റയുടെ ഒരു ബ്ലോഗ് പോസ്റ്റനുസരിച്ച്, പ്രൈവറ്റ് പ്രോസസ്സിങ് എന്ന ഒരു നൂതന സാങ്കേതികവിദ്യയിലുടെയാണ് ഈ ഫീച്ചര്‍ ലഭ്യമാകുക. നിങ്ങളുടെ ചാറ്റില്‍ എത്തുന്ന എല്ലാ വായിക്കാത്ത സന്ദേശങ്ങളെയും ഈ ഫീച്ചര്‍ തിരിച്ചറിയുമെന്നും ബ്ലോഗില്‍ പറയുന്നു.

ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ സുരക്ഷിതമാണെന്നും മറ്റാര്‍ക്കും ആക്‌സസ് ചെയ്യാന്‍ കഴിയില്ലെന്നും വാട്സ്ആപ്പ് പറഞ്ഞു. ഈ എഐ ഫീച്ചര്‍ ഗ്രൂപ്പ്, വ്യക്തിഗത സന്ദേശങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് ഉപയോഗിക്കുന്നുവെന്ന് വാട്‌സ്ആപ്പ് ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു. നിലവില്‍, അമേരിക്കയിലെ ഉപയോക്താക്കള്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമായിട്ടുള്ളത്.

Content Highlights: Whatsapp AI Feature updation

To advertise here,contact us