നമ്മുടെയെല്ലാം ദൈനം ദിനം ജീവിതത്തിൽ ചെറുതല്ലാത്ത പങ്ക് ഡിജിറ്റൽ ഉപകരണങ്ങൾ കൊണ്ടുപോകുന്നുണ്ട്. കംപ്യൂട്ടറായും മൈബൈലുമായെല്ലാം ആളുകൾ ഒരുപാട് സമയം സ്ക്രീനിൽ ചെലവഴിക്കുന്നുണ്ട്. ഇത് പിന്നീട് ഒരുപാട് ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കും.
ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യത്തെയും ബാധിക്കുന്ന ഈ സ്ക്രീൻ ടൈം അടിമത്തത്തിൽ നിന്നും രക്ഷപ്പെടാന്‍ പലരും ആഗ്രഹിക്കുന്നുണ്ടെങ്കിലും സാധിക്കാറില്ല. ഫോണ്‍ മാറ്റിവെക്കുക എന്നത് മറ്റ് പല കാരണങ്ങളാലും ആളുകള്‍ക്ക് അത്ര വേഗം നടപ്പിലാക്കാന്‍ കഴിയുന്ന കാര്യമല്ല. എന്നാല്‍, സ്ക്രീന്‍ ടെെം കുറയ്ക്കാന്‍ ഏറ്റവും ഫലപ്രദമായ ചില മാര്‍ഗങ്ങള്‍ ഉണ്ട്.
മൊബൈൽ ഫോണില്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ചില ആപ്പുകളാണിവ. ഇവ ഇന്‍സ്റ്റാള്‍ ചെയ്താല്‍
സ്ക്രീൻടൈം കൂടുന്നുണ്ടെങ്കിൽ മൊബൈൽ തന്നെ നമുക്ക് നിർദേശം തരുന്നതാണ്.
1) റെസ്ക്യു ടൈം
മൊബൈൽ ഫോണിൽ എവിടെയൊക്കെ, ഏതൊക്കെ സമയം അല്ലെങ്കിൽ എത്ര സമയം ചെലവഴിച്ചു എന്നറിയിക്കാൻ ഈ ആപ്പ് സഹായിക്കുന്നതാണ്. ഈ ആപ്പിൽ നിങ്ങൾക്ക് ഒരു ഗോൾ സെറ്റ് ചെയ്യാനും അതിന്റെ പ്രോഗ്രസ് അറിയാനുമെല്ലാം സഹായിക്കും. ആവശ്യമില്ലാത്ത ആപ്പുകളെയും സമയം നഷ്ടപ്പെടുത്തുന്ന വെബ്സൈറ്റുകളെയെല്ലാം ബ്ലോക്ക് ചെയ്യാനും ഈ ആപ്പ് സഹായിക്കുന്നതാണ്.
2) ഫ്രീഡം
നിങ്ങളുടെ എല്ലാ തരം ഡിജിറ്റൽ ഉപകരണങ്ങളിലും ഒരേസമയം കണക്ടാക്കാൻ സാധിക്കുന്ന ഒരു ആപ്പാണ് ഫ്രീഡം. ഇത് മൂലം നിങ്ങൾ ഏത് ഡിവൈസിൽ കണക്ടായാലും സെറ്റ് ചെയ്തിരിക്കുന്ന ഗോൾ നേടാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകില്ല. ആവശ്യമില്ലാത്ത മെസേജും നോട്ടിഫിക്കേഷനുമെല്ലാം തന്നെ ഒഴിവാക്കാനും ഈ ആപ്പ് സഹായിക്കും.
3) ഫോറസറ്റ്
വ്യത്യസ്തമായൊരു ആപ്ലിക്കേഷനാണ് ഇത്. മൊബൈൽ സ്ക്രീൻ ടൈം കുറക്കാൻ വ്യത്യസ്തമായൊരു രീതിയാണ് ഈ ആപ്പിന്റേത്. ഡിജിറ്റൽ ലോകത്തും യാഥാർത്ഥ ലോകത്തും ചെടി നടുക എന്നുള്ളതാണ് ഈ ആപ്പിന്റെ രീതി. നിങ്ങൾക്ക് മറ്റു ജോലികളിൽ ഫോക്കസ് ചെയ്യേണ്ടപ്പോൾ അല്ലെങ്കിൽ സ്ക്രീൻ ടൈമിൽ നിന്നും വിട്ടുനിൽക്കണം എന്ന തോന്നലുള്ളപ്പോഴെല്ലാം ഒരു ഈ ആപ്പിൽ മരം നടുന്ന ഓപ്ഷൻ ഓൺ ചെയ്ത് ഇടുക. എത്രത്തോളം നേരം നിങ്ങൾ മൊബൈൽ തൊടാതെ നിൽക്കുന്നോ അത്രയും നേരം ഈ മരം വളർന്നുകൊണ്ടിരിക്കുന്നതാണ്.
ഈ ആപ്പ് 'ട്രീസ് ഫോർ ഫ്യൂച്ചർ' എന്ന ഓര്ഗനെെസേഷനുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് തന്നെ യഥാർത്ഥ ലോകത്തും മരം നടാൻ നിങ്ങള്‍ മാറ്റിവെക്കുന്ന സ്ക്രീന്‍ ടെെം സഹായിക്കും.
ഇവ കൂടാചെ ഫ്ളിപ്ഡ്, വണ്‍ സെക്, ഓപാൽ എന്നീ ആപ്പുകളും നിങ്ങളെ ഡിജിറ്റൽ ലോകത്ത് ചെവഴിക്കുന്ന സമയത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സഹായിക്കും.
Content Highlights- Apps that keep you away from screentime