ഹോട്ടല്‍ മുറിയില്‍ ഒളിക്യാമറയുണ്ടോ? കണ്ടുപിടിക്കാന്‍ വഴിയുണ്ട്

ഹോട്ടല്‍ മുറികളില്‍ ഒളിക്യാമറയുണ്ടെന്ന് കണ്ടുപിടിക്കാനുള്ള മാര്‍ഗങ്ങളിതാണ്

വിനോദയാത്രയ്ക്കിടയിലും ജോലിയുടെ ആവശ്യങ്ങള്‍ക്കായാലും ഒക്കെ മറ്റ് സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ താമസത്തിനായി ഹോട്ടല്‍മുറികളെ ആശ്രയിക്കുന്നവരാണ് അധികവും. എന്നാല്‍ അപരിചിതമായ ഇടങ്ങളില്‍ എത്രത്തോളം സ്വകാര്യതയുണ്ട് എന്നത് പലപ്പോഴും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. കാരണം ഹോട്ടല്‍ മുറികളില്‍ നിന്നും മറ്റും രഹസ്യ ക്യാമറകള്‍ പിടികൂടിയതായുള്ള വാര്‍ത്തകള്‍ സമൂഹ മാധ്യമങ്ങളിലൂടെ നമ്മള്‍ അറിയാറുണ്ട്. എന്നാല്‍ അത്തരം രഹസ്യ ക്യാമറകള്‍ എങ്ങനെയാണ് കണ്ടുപിടിക്കുക എന്ന് അറിയാം.

എങ്ങനെ കണ്ടുപിടിക്കാം

ഒളിക്യാമറകള്‍ സ്പീക്കറുകളുടെയും അലാറം ക്ലോക്കുകളുടെയും സ്പീക്കര്‍ മെഷീനുകളുടെയും അകത്ത് സ്ഥാപിക്കാന്‍ വളരെ എളുപ്പമാണ്. ഫോണിന്റെ ഫ്‌ളാഷ് ലൈറ്റ് ഉപയോഗിച്ച് ഇവ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കുക. ഫാന്‍സി ലൈറ്റുകള്‍, റീഡിങ് ലാമ്പുകള്‍ ഫോട്ടോ ഫ്രെയിമുകള്‍ പോലുള്ള അലങ്കാരങ്ങളെല്ലാം പരിശോധിക്കുക.

അസ്വാഭാവികമായ ദ്വാരങ്ങള്‍, ഉപയോഗ ശൂന്യമായ പ്ലഗ് പോയിന്റുകള്‍, ചുമരുകളുടെയും റൂഫിലേയും ദ്വാരങ്ങള്‍ ഇവയൊക്കെ പരിശോധിക്കേണ്ടതാണ്. ഫ്‌ളാഷ് അടിച്ച് നോക്കുമ്പോള്‍ ടിവിയിലോ മറ്റെന്തെങ്കിലും ഡിവൈസിലോ നീല നിറത്തില്‍ പ്രകാശം വരുന്നുണ്ട് എങ്കില്‍ അവിടെ ക്യാമറ ഉണ്ടായിരിക്കും.

ലൈറ്റുകള്‍ ഓഫ് ചെയ്ത ശേഷം ചെറിയ ചുവപ്പ് അല്ലെങ്കില്‍ പച്ച വെളിച്ചം എവിടെയെങ്കിലും കാണുന്നുണ്ടോ എന്ന് പരിശോധിക്കുക. ഫോണില്‍ ക്യാമറ ആപ്പ് ഡൗണ്‍ലോഡ് ചെയ്തുവയ്ക്കുക. ഹിഡണ്‍ ക്യാമറ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാണ്. ഈ ക്യാമറ ആപ്പ് ഉപയോഗിച്ച് മുറി പതുക്കെ സ്‌കാന്‍ ചെയ്യുക. ചെറിയ ചുവപ്പ്, പച്ച അല്ലെങ്കില്‍ മിന്നുന്ന ലൈറ്റുകള്‍ കാണുകയാണെങ്കില്‍ അത് ഒരു ഒളിക്യാമറയായിരിക്കും.

To advertise here,contact us