പുറപ്പെടാന്‍ തയ്യാറെടുക്കുമ്പോള്‍ സാങ്കേതിക തകരാറ് കണ്ടെത്തി;എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം പുറപ്പെടാന്‍ വൈകി

യാത്രക്കാര്‍ക്ക് സൗജന്യമായി യാത്ര പുനഃക്രമീകരിക്കാനോ മുഴുവന്‍ പണവും തിരികെ ലഭിക്കുന്ന രീതിയില്‍ ടിക്കറ്റ് റദ്ദാക്കാനോ ഉള്ള അവസരം എയര്‍ ഇന്ത്യ നല്‍കി.

കൊല്‍ക്കത്ത: കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന് ഗാസിയാബാദിലെ ഹിന്‍ഡന്‍ വിമാനത്താവളത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൈകി. ഞായറാഴ്ച രാവിലെ 7 മണിക്ക് പുറപ്പെട്ട് ഹിന്‍ഡന്‍ വിമാനത്താവളത്തില്‍ രാവിലെ 9.20ന് ഇറങ്ങേണ്ടിയിരുന്ന ഐക്‌സ് 1511 ആണ് സാങ്കേതിക പ്രശ്‌നം മൂലം വൈകിയത്.

യാത്രക്കാര്‍ക്ക് സൗജന്യമായി യാത്ര പുനഃക്രമീകരിക്കാനോ മുഴുവന്‍ പണവും തിരികെ ലഭിക്കുന്ന രീതിയില്‍ ടിക്കറ്റ് റദ്ദാക്കാനോ ഉള്ള അവസരം എയര്‍ ഇന്ത്യ നല്‍കി. അസൗകര്യത്തില്‍ ഖേദിക്കുന്നുവെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വക്താവ് അറിയിച്ചു.

വിമാനം റണ്‍വേയിലേക്കെത്തി പുറപ്പെടാന്‍ തയ്യാറെടുക്കുമ്പോള്‍ അവസാന നിമിഷം ഫ്‌ളൈറ്റ് ക്രൂ ഒരു സാങ്കേതിക തകരാര്‍ കണ്ടെത്തുകയായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെയാണ് വിമാനത്തിന്റെ യാത്ര വൈകിയത്.

Content Highlights: Air India Express Flight To Kolkata Delayed

To advertise here,contact us