സോറോസ്-സോണിയ ഗാന്ധി ബന്ധം; ബിജെപി വ്യാജവാർത്ത പ്രചരിക്കുന്നുവെന്ന് ഫ്രഞ്ച് മാധ്യമം 'മീഡിയപാർട്ട്'

സോറോസ്-സോണിയ ഗാന്ധി ബന്ധമെന്ന ആരോപണം ഉന്നയിക്കുമ്പോൾ ബിജെപി ഉദ്ധരിച്ച വാർത്താ ഏജൻസിയാണ്

ന്യൂഡൽഹി: ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഫ്രഞ്ച് അന്വേഷണാത്മക മാധ്യമമായ മീഡിയ പാർട്ട്. ബിജെപി വ്യാജവാർത്ത പ്രചരിപ്പിക്കുകയാണെന്നാണ് മീഡിയപാർട്ടിന്‍റെ ആരോപണം. ഹംഗേറിയൻ-അമേരിക്കൻ വ്യവസായിയുമായ ജോർജ് സോറോസുമായി സോണിയ ഗാന്ധി ഉൾപ്പെടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കൾക്ക് ബന്ധമുണ്ടെന്ന് ബിജെപി ആരോപിച്ചിരുന്നു.

സോറോസ്-സോണിയ ഗാന്ധി ബന്ധമെന്ന ആരോപണം ഉന്നയിക്കുമ്പോൾ ബിജെപി ഉദ്ധരിച്ച വാർത്താ ഏജൻസിയാണ് മീഡിയപാർട്ട്. ബിജെപി വാദത്തിന് തെളിവില്ലെന്ന് മീഡിയപാർട്ട് വ്യക്തമാക്കുന്നു. ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും അവർ കുറിച്ചു. ലോക്സഭയിൽ രാഹുൽ ഗാന്ധിക്കെതിരായ സോറോസ് ആരോപണത്തിൽ ബിജെപി ഉദ്ധരിച്ചത് മീഡിയപാർട്ട് റിപ്പോർട്ടാണ്. ഫ്രഞ്ച് പ്രസിദ്ധീകരണമായ മീഡിയാപാർട്ട് പുറത്തുവിട്ട റിപ്പോർട്ടിന്റെ ഉള്ളടക്കമെന്ന നിലയിലായിരുന്നു ആരോപണങ്ങൾ.

തങ്ങൾ ഒരിക്കലും പ്രസിദ്ധീകരിക്കാത്ത വാർത്തകൾ പ്രചരിപ്പിക്കാൻ മീഡിയപാർട്ടിൻ്റെ ലേഖനം ബിജെപി തെറ്റായി ഉപയോഗിച്ചുവെന്ന് മീഡിയപാർട്ടിൻ്റെ പ്രസാധകയും ഡയറക്‌ടറുമായ കാരിൻ ഫ്യൂട്ടോ പറഞ്ഞു. പാർലമെൻ്റിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ആക്രമിക്കാൻ മീഡിയപാർട്ടിൻ്റെ റിപ്പോർട്ട് ഉപയോഗിച്ച് അമേരിക്കയിലെ അന്വേഷണാത്മക മാധ്യമ കൂട്ടായ്‌മയായ ഒസിസിആർപിയുമായും ജോർജ് സോറോസുമായും ഗൂഢാലോചന നടത്തിയെന്ന ആരോപണം ബിജെപി ഉയർത്തിയത് വലിയ വിവാദമായിരുന്നു.

Also Read:

National
'സോണിയ ഗാന്ധിക്ക് ജോര്‍ജ് സോറോസ് ഫണ്ട് ചെയ്യുന്ന സംഘവുമായി ബന്ധം'; ആരോപണവുമായി ബിജെപി

സോണിയ ഗാന്ധിക്ക് ജോർജോ സോറോസ് ഫൗണ്ടേഷൻ ഫണ്ട് നൽകുന്ന ഗ്രൂപ്പുമായി ബന്ധമുണ്ടെന്നായിരുന്നു ബിജെപിയുടെ ആരോപണം. കശ്മീർ സ്വതന്ത്ര രാഷ്ട്രമാക്കണമെന്ന ആശയത്തിന്റെ പിന്തുണക്കാരാണ് ജോർജ് സോറോസ് ഫൗണ്ടേഷൻ എന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു.

Content Highlights: After BJP Cites Its Report, French Outlet ‘Mediapart’ Condemns Party For Spreading ‘Fake News’

To advertise here,contact us