സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോയി;കാര്‍ മറിഞ്ഞ് പിറന്നാള്‍ദിനത്തില്‍ യുവാവിന് ദാരുണാന്ത്യം

തത്തംപള്ളി സ്വദേശിയായ 32കാരന്‍ ബിജോയ് ആന്‌റണിയാണ് മരിച്ചത്

ആലപ്പുഴ: ആലപ്പുഴ പുന്നമടയില്‍ നിയന്ത്രണം വിട്ട കാര്‍ കനാലിലേക്ക് മറിഞ്ഞ് പിറന്നാള്‍ ദിനത്തില്‍ തന്നെ യുവാവിന് ദാരുണാന്ത്യം. തത്തംപള്ളി സ്വദേശിയായ 32കാരന്‍ ബിജോയ് ആന്‌റണിയാണ് മരിച്ചത്.

പുന്നമട രാജീവ് ജെട്ടിക്ക് സമീപമാണ് അപകടമുണ്ടായത്. പിറന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍പോയപ്പോഴാണ് വാഹനം നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

content highlights: youngman died tragically on his birthday after his car overturned

To advertise here,contact us