ആ കത്തിയുമായി വന്നാല്‍ വരുന്നവന് ഞങ്ങള്‍ ഒരു പുഷ്പചക്രം ഒരുക്കിവെക്കും; മലപ്പട്ടത്ത് കെ കെ രാഗേഷ്

മൂട്ടയെ കൊല്ലാന്‍ ആരും കൊടുവാള്‍ എടുക്കാറില്ലെന്നും കെ കെ രാഗേഷ് പറഞ്ഞു.

കണ്ണൂര്‍: സിപിഐഎം ഓഫീസ് ആക്രമിച്ചവരെ വെറുതെ വിട്ടത് ഔദാര്യമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. മലപ്പട്ടത്ത് സിപിഐഎം ഓഫീസ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ധീരജിനെ കുത്തിയ കത്തി അറബിക്കടലില്‍ തള്ളിയിട്ടില്ല എന്ന മുദ്രാവാക്യത്തിന് മറുപടിയായിട്ടായിരുന്നു കെ കെ രാഗേഷിന്റെ പ്രസംഗം.

ആ കത്തിയുമായി വന്നാല്‍ വരുന്നവന് തങ്ങള്‍ ഒരു പുഷ്പചക്രം ഒരുക്കിവെക്കും. രാഹുല്‍ മാങ്കൂട്ടത്തിലിന് മൂട്ടയുടെ സ്ഥാനം മാത്രമാണ് നല്‍കുന്നത്. മൂട്ട കടിച്ചാല്‍ ഒന്ന് ചൊറിയും. പക്ഷെ മൂട്ടയെ കൊല്ലാന്‍ ആരും കൊടുവാള്‍ എടുക്കാറില്ലെന്നും കെ കെ രാഗേഷ് പറഞ്ഞു.

മലപ്പട്ടത്ത് സിപിഐഎം ഓഫീസ് ആക്രമിച്ചവരെ വെറുതെ വിട്ടത് ഔദാര്യമാണെന്ന് ഓര്‍ത്തോളൂ. യൂത്ത് കോണ്‍ഗ്രസ് വേണ്ടാത്ത പണിക്ക് നില്‍ക്കരുത്. ഒന്ന് രണ്ട് തവണ വന്നാല്‍ തങ്ങള്‍ ക്ഷമിക്കും. മൂന്നാമതും വന്നാല്‍ എന്ത് സംഭവിക്കുമെന്ന് തങ്ങള്‍ക്ക് തന്നെ പറയാനാവില്ലെന്നും കെ കെ രാഗേഷ് പറഞ്ഞു.

Content Highlights: k k ragesh response about youth congress slogans

To advertise here,contact us