ഫിഫ ക്ലബ് ലോകകപ്പ്: പ്രീക്വാർട്ടർ ചിത്രമായി; റയൽ മാഡ്രിഡിന് യുവന്റസ് എതിരാളികൾ

ഇതിഹാസ താരം ലയണൽ മെസ്സിയുടെ ഇന്റർ മയാമി കളത്തിലെത്തുന്നത് ജൂൺ 29നാണ്

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളിന്റെ റൗണ്ട് ഓഫ് 16 മത്സരക്രമം പുറത്തുവന്നു. നാളെ നടക്കുന്ന ആദ്യ പ്രീ ക്വാർട്ടറില്‍ പാൽമിറസും ബോട്ടഫോഗോയും ഏറ്റുമുട്ടും. രാത്രി 9.30നാണ് ബ്രസീലിയന്‍ ക്ലബ്ബുകളുടെ പോര്. രാത്രി 1.30നാണ് മറ്റൊരു മത്സരം . ഈ പോരാട്ടത്തിൽ പോർച്ചു​ഗീസ് ക്ലബ് ബെൻഫീക്കയും ഇം​ഗ്ലീഷ് വമ്പന്മാരായ ചെൽസിയും ഏറ്റുമുട്ടും.

ജൂൺ 29നാണ് ഇതിഹാസ താരം ലയണൽ മെസ്സിയുടെ ഇന്റർ മയാമി കളത്തിലെത്തുന്നത് . യുവേഫ ചാംപ്യൻസ് ലീ​ഗ് ജേതാക്കൾ കൂടിയായ ഫ്രഞ്ച് ക്ലബ് പി എസ് ജിയെയാണ് മയാമി നേരിടുന്നത്. രാത്രി 9.30നാണ് മത്സരം. അന്ന് രാത്രി നടക്കുന്ന മറ്റൊരു മത്സരത്തിൽ ജർമ്മൻ ചാംപ്യന്മാരായ ബയേൺ മ്യൂണിക് ബ്രസീലിയൻ ക്ലബ് ഫ്ലമങോയെ നേരിടും.

Round of 16: Locked in. 🔐#FIFACWC pic.twitter.com/p0Lf6XIH6r

ജൂലൈ ഒന്നിന് ഇറ്റാലിയൻ ക്ലബ് ഇന്റർ മിലാനും ബ്രസീലിയൻ ക്ലബ് ഫ്ലുമിനെൻസും ഏറ്റുമുട്ടും. ആ ദിവസം നടക്കുന്ന മറ്റൊരു മത്സരത്തിൽ ഇം​ഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയും സൗദി ക്ലബ് അൽ ഹിലാലും നേർക്കുനേർ വരും. ജൂലൈ ഒന്നിന് രാത്രി 12.30നാണ് ആവേശകരമായ മറ്റൊരു പോരാട്ടം. സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡും ഇറ്റാലിയൻ ക്ലബ് യുവന്റസും നേര്‍ക്കുനേര്‍ വരും. പ്രീ ക്വാര്‍ട്ടറിലെ ഏറ്റവും ആവേശം നിറഞ്ഞ പോര് ഇതാണ്. അവസാന പ്രീക്വാർട്ടർ മത്സരത്തിൽ ജർമ്മൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടിനെ അമേരിക്കൻ ക്ലബ് സി എഫ് മോണ്ടെറി നേരിടും.

Conent Highlights: Fifa club world cup prequarter schedule has been announced

To advertise here,contact us