AFC Asian കപ്പ് യോഗ്യത റൗണ്ട്; ഹോങ്കോങ്ങിനോടും തോറ്റ് ഇന്ത്യ

തൊണ്ണൂറ് മിനിട്ടും കഴിഞ്ഞുള്ള അധിക സമയത്താണ് ഇന്ത്യ ഗോൾ വഴങ്ങിയത്

എ എഫ് സി ഏഷ്യന്‍ കപ്പ് ഫുട്ബോൾ യോ​ഗ്യതയുടെ രണ്ടാം റൗണ്ടിൽ ഹോങ്കോങ്ങിനെതിരെ തോൽവി വഴങ്ങി ഇന്ത്യ. തൊണ്ണൂറ് മിനിട്ടും കഴിഞ്ഞുള്ള അധിക സമയത്താണ് ഇന്ത്യ ഗോൾ വഴങ്ങിയത്. സ്റ്റീഫൻ പേരെരിയയാണ് ഹോങ്കോങ്ങിന് വേണ്ടി ഗോൾ നേടിയത്.

ഇതോടെ ആറ് മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള ഇന്ത്യ പട്ടികയിലെ ഗ്രൂപ്പ് എ യിൽ മൂന്നാമതായി. 5 പോയിന്റുള്ള ഇന്ത്യയ്ക്ക് മുന്നിൽ ഏഴ് പോയിന്റുള്ള കുവൈത്തും 17 പോയിന്റുള്ള ഖത്തറുമാണുള്ളത്.

നേരത്തെ മാർച്ചിൽ നടന്ന മത്സരത്തിൽ ഇന്ത്യ ബം​ഗ്ലാദേശിനോട് സമനിലയിൽ കുരുങ്ങിയിരുന്നു. ജൂൺ നാലിന് നടന്ന തായ്ലാൻഡുമായുള്ള സൗഹൃദ മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത രണ്ട് ​ഗോളിനായിരുന്നു ഇന്ത്യൻ പരാജയം.

Content Highlights: Blue Tigers lost to hong kong in AFC Asian Cup 2027 Qualifiers

To advertise here,contact us