രക്ഷകനായി റൊണാൾഡോ; ജർമനിയെ വീഴ്ത്തി പോർച്ചുഗൽ നേഷൻസ് ലീഗ് ഫൈനലിൽ

വിജയ ഗോളിലൂടെ റൊണാൾഡോ വീണ്ടും പോർച്ചുഗലിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു

യുവേഫ നേഷൻസ് ലീഗ് സെമിഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജർമനിയെ തോൽപ്പിച്ച് പോർച്ചുഗൽ യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ. വിജയ ഗോളിലൂടെ റൊണാൾഡോ വീണ്ടും പോർച്ചുഗലിന്റെ രക്ഷയ്ക്കെത്തുകയായിരുന്നു. 40 വയസ്സുകാരന്റെ 137-ാം അന്താരാഷ്ട്ര ഗോൾ കൂടിയായിരുന്നു.

മത്സരത്തിൽ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ 48-ാം മിനിറ്റിൽ ഫ്ലോറിയൻ വിർട്സിലൂടെ ജർമനി ആദ്യം ഗോൾ നേടി. 63-ാം മിനിറ്റിൽ കൺസെയ്‌സാവോ പോർചുഗലിനായി സമനില ഗോൾ നേടി. 68-ാം മിനിറ്റിലായിരുന്നു റൊണാൾഡോയുടെ പോർചുഗലിനായുള്ള വിജയ ഗോൾ. നുനോ മെൻഡിസ് നൽകിയ ക്രോസ് താരം ഭംഗിയായി വലയിലെത്തിക്കുകയായിരുന്നു.

🤖🇵🇹 937 career goals, never ending Cristiano Ronaldo. Still delivering at top level for his country at 40. pic.twitter.com/9buRMAI1Eu

ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്‌പെയ്‌നോ ഫ്രാൻസോ ആയിരിക്കും പോർച്ചുഗലിന്റെ എതിരാളികൾ. ഇന്ന് അർധ രാത്രിയാണ് ഫ്രാൻസും സ്പെയ്നും തമ്മിലുള്ള രണ്ടാം സെമിഫൈനൽ.

Content Highlights: GER vs POR UEFA Nations League semifinal, Ronaldo goal

To advertise here,contact us