നെയ്മർ പുറത്ത്; ആന്റണിയും കാസെമിറോയും തിരിച്ചെത്തി; ആഞ്ചലോട്ടി ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു

കാർലോ ആഞ്ചലോട്ടി എത്തിയത്തിന് ശേഷമുള്ള ആദ്യ ടീം പ്രഖ്യാപനത്തിൽ കാസെമിറോയും ആന്റണിയും തിരിച്ചെത്തി

ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. പരിശീലകനായി കാർലോ ആഞ്ചലോട്ടി എത്തിയത്തിന് ശേഷമുള്ള ആദ്യ ടീം പ്രഖ്യാപനത്തിൽ കാസെമിറോയും ആന്റണിയും തിരിച്ചെത്തി. നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ആന്റണി എത്തുന്നത്. പരിക്കുമൂലം നെയ്മർ പുറത്തിരിക്കും. ജൂൺ 5 ന് ഇക്വഡോറിനെയും ജൂൺ 10 ന് പരാഗ്വേയോടുമാണ് ബ്രസീലിന് അടുത്ത മത്സരങ്ങൾ.

ടീം

ഗോൾകീപ്പർമാർ: അലിസൺ (ലിവർപൂൾ), ബെൻ്റോ (അൽ-നാസർ), ഹ്യൂഗോ സൗസ (കൊറിന്ത്യൻസ്)

ഡിഫൻഡർമാർ: അലക്‌സ് സാന്ദ്രോ, ഡാനിലോ, ലിയോ ഓർട്ടിസ്, വെസ്‌ലി (എല്ലാവരും ഫ്ലെമെംഗോ), അലക്‌സാന്ദ്രോ (ലില്ലെ), ലൂക്കാസ് ബെറാൾഡോ (പാരീസ് സെൻ്റ് ജെർമെയ്ൻ), കാർലോസ് അഗസ്റ്റോ (ഇൻ്റർ മിലാൻ), വാൻഡേഴ്‌സൺ (മൊണാക്കോ)

മിഡ്ഫീൽഡർമാർ: ആൻഡ്രിയാസ് പെരേര (ഫുൾഹാം), ആൻഡ്രി സാൻ്റോസ് (സ്ട്രാസ്ബർഗ്), ബ്രൂണോ ഗ്വിമാരസ് (ന്യൂകാസിൽ), കാസെമിറോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), എഡേഴ്സൺ (അറ്റലാൻ്റ), (ഗെർസൺ)

ഫോർവേഡുകൾ: ആൻ്റണി (റിയൽ ബെറ്റിസ്), എസ്റ്റവോ (പാൽമീറസ്), ഗബ്രിയേൽ മാർട്ടിനെല്ലി (ആഴ്സണൽ), മാത്യൂസ് കുൻഹ (വോൾവർഹാംപ്ടൺ), റാഫീഞ (ബാഴ്സലോണ), റിച്ചാർലിസൺ (ടോട്ടൻഹാം), വിനീഷ്യസ് ജൂനിയർ (റിയൽ മാഡ്രിഡ്)

Content Highlights: Ancelotti announces first Brazil squad for FIFA World Cup 2026 qualifiers

To advertise here,contact us