ഗവാസ്കറിന്റെ 49 വർഷങ്ങളുടെ റെക്കോർഡ്; ബര്‍മിങ്‌ഹാമിൽ മറികടക്കാനൊരുങ്ങി ജയ്‌സ്വാൾ

രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ കാത്തിരിക്കുന്നത് അപൂർവ്വ നേട്ടം.

ബര്‍മിങ്‌ഹാമിലെ ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ കാത്തിരിക്കുന്നത് അപൂർവ്വ നേട്ടം.

ബര്‍മിങ്‌ഹാമില്‍ 97 റണ്‍സ്‌കൂടി നേടിയാല്‍ 49 വര്‍ഷം പഴക്കമുള്ളൊരു റെക്കോര്‍ഡ് തകര്‍ക്കാന്‍ ജയ്സ്വാളിനാകും. സാക്ഷാല്‍ സുനില്‍ ഗാവസ്‌കറുടെ റെക്കോര്‍ഡാണ് ജയ്‌സ്വാളിന് മുന്നിലുള്ളത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ രണ്ടായിരം റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്റര്‍ എന്ന റെക്കോര്‍ഡ് ആണിത്. നിലവിൽ ഇരുപത്തിമൂന്നുകാരനായ ജയ്‌സ്വാള്‍ 20 ടെസ്റ്റിലെ 38 ഇന്നിങ്സിൽ അഞ്ച് സെഞ്ച്വറികളും 10 അര്‍ധസെഞ്ച്വറികളുമടക്കം നേടിയത് 1903 റണ്‍സ്.

സുനില്‍ ഗാവസ്‌കര്‍ 1976ല്‍ 23ആം ടെസ്റ്റിലാണ് രണ്ടായിരം റണ്‍സ് പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ 24 ടെസ്റ്റിലും രാഹുല്‍ ദ്രാവിഡും വിരേന്ദര്‍ സെവാഗും 25 ടെസ്റ്റിലും രണ്ടായിരം റണ്‍സ് ക്ലബില്‍ എത്തിയ താരങ്ങളാണ്.

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ രണ്ടായിരം രണ്‍സ് നേടിയത് ഡോണ്‍ ബ്രാഡ്മാനാണ്. ഇരുപത്തിരണ്ടാം ടെസ്റ്റിലെ പതിനഞ്ചാം ഇന്നിങ്സിലാണ് ബ്രാഡ്മാന്‍ രണ്ടായിരം റണ്‍സ് പൂര്‍ത്തിയാക്കിയത്.

Content Highlights: Jaiswal set to break Gavaskar's 49-year-old record in Birmingham

To advertise here,contact us