ഇംഗ്ലീഷ് ആഭ്യന്തര ടൂര്‍ണമെന്റായ കൗണ്ടി ക്രിക്കറ്റില്‍ നിറഞ്ഞാടുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന് കിഷന്. നോട്ടിങ്ഹാംഷെയര്‍ കൗണ്ടി ക്ലബ്ബിനായി തകര്‍പ്പന്‍ പ്രകടനമാണ് 26 കാരന് പുറത്തെടുക്കുന്നത്.
കൗണ്ടിയില്‍ അരങ്ങേറ്റത്തില്‍ തന്നെ 87 റണ്‍സ് കണ്ടെത്തിയ ഇഷാന്റെ പുതിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. യോര്‍ക് ഷെയറിനെതിരായ മത്സരത്തില്‍ ബാറ്റിങ്ങിനിടെ ഇടക്കിടെ തന്റെ ബാറ്റിങ് സ്റ്റാന്‍ഡ് മാറ്റി ബോളര്‍മാരെ ആശയക്കുഴപ്പത്തിലാക്കുകയായിരുന്നു താരം.
Ishan Kishan is a special player. pic.twitter.com/46Wu0LX8dq
ഇഷാന് അനായാസം ബാറ്റിങ് സ്റ്റാന്‍ഡ് മാറ്റിക്കൊണ്ടിരുന്നതോടെ എവിടേക്ക് പന്തെറിയണമെന്ന് അറിയാതെ ബോളര്‍മാര്‍ കുഴങ്ങി. ഇതിനിടെ താരത്തെ പുറത്താക്കാനുള്ള ഒരു സുവര്‍ണാവസരവും യോര്‍ക് ഷെയര്‍ താരങ്ങള്‍ നഷ്ടപ്പെടുത്തി. 12 ബൗണ്ടറിയും ഒരു സിക്സും അടങ്ങുന്നതായിരുന്നു ഇഷാന്റെ ഇന്നിങ്സ്.
Content Highlights: Ishan Kishan's Stance Maneuvering Leaves Bowlers Confused, Video Goes Viral