ആദ്യ ഇന്നിങ്സ് സ്കോർ 400 കടന്ന് ശ്രീലങ്ക; ബംഗ്ലാദേശിനെതിരെ മികച്ച ലീഡിലേക്ക്

സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന ഓപണർ പത്തും നിസങ്ക 158 റൺസെടുത്ത് പുറത്തായി

ബം​ഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ശ്രീലങ്ക മികച്ച ലീഡിലേക്ക്. മൂന്നാം ദിവസം ആദ്യ സെഷൻ പൂർത്തിയാകുമ്പോൾ ആദ്യ സെഷൻ ബാറ്റിങ് തുടരുന്ന ശ്രീലങ്കയുടെ സ്കോർ ആറ് വിക്കറ്റ് നഷ്ടത്തിൽ 401 റൺസെന്ന നിലയിലാണ്. ഒന്നാം ഇന്നിങ്സിൽ ശ്രീലങ്കയ്ക്ക് ഇതിനോടകം 154 റൺസിന്റെ ലീഡുണ്ട്. സ്കോർ ബം​ഗ്ലാദേശ് ആദ്യ ഇന്നിങ്സിൽ 247, ശ്രീലങ്ക ആദ്യ ഇന്നിങ്സിൽ ആറിന് 401.

നേരത്തെ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 290 റൺസെന്ന നിലയിലാണ് മൂന്നാം ദിവസം ശ്രീലങ്ക ബാറ്റിങ് പുനരാരംഭിച്ചത്. സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന ഓപണർ പത്തും നിസങ്ക 158 റൺസെടുത്ത് പുറത്തായി. കമിന്ദു മെൻഡിസ് 33 റൺസ് നേടി. കുശൽ മെൻഡിസ് 42 റൺസുമായി ക്രീസിൽ തുടരുകയാണ്. രണ്ടാം ദിവസം ശ്രീലങ്കയ്ക്കായി ദിനേശ് ചാന്ദിമാൽ 93 റൺസും ലഹിരു ഉഡാര 40 റൺസും നേടിയിരുന്നു.

ആദ്യ ഇന്നിങ്സിൽ ബം​ഗ്ലാദേശിന് 247 റൺസാണ് നേടിയത്. 46 റൺസെടുത്ത ഷദ്മാൻ ഇസ്ലാമാണ് ടോപ് സ്കോറർ. മുഷ്ഫീഖർ റഹീം 35 റൺസും ലിട്ടൻ ദാസ് 34 റൺസും സംഭാവന ചെയ്തു. തൈജൂൾ ഇസ്ലാം 33 റൺസ് നേടി. എങ്കിലും ആർക്കും വലിയ ഇന്നിങ്സ് കളിക്കാൻ കഴിയാതിരുന്നത് ബം​ഗ്ലാദേശിന് തിരിച്ചടിയായി.

Content Highlights: Sri Lanka six down as lead crosses 150

To advertise here,contact us