ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ഹോട്ടല്‍ മുറിയിലേക്ക് കാമുകിയെ ഒളിച്ചുകടത്തിയിരുന്നെന്ന് മുന്‍ താരം ശിഖര്‍ ധവാന്. 2006ല്‍ ഇന്ത്യ എ ടീമിന്റെ ഓസീസ് പര്യടനത്തിനിടെ സഹതാരം രോഹിത് ശര്‍മയ്ക്കൊപ്പം പങ്കിട്ടിരുന്ന മുറിയില്‍ തന്റെ കാമുകിയെ കടത്തിക്കൊണ്ടുവന്നെന്നും അപ്പോള്‍ രോഹിത് പരാതിപ്പെട്ടിരുന്നെന്നുമാണ് ധവാന് വെളിപ്പെടുത്തിയത്. 'ദി വണ്‍, ക്രിക്കറ്റ്, മൈ ലൈഫ് ആന്‍ഡ് മോര്' എന്ന തന്റെ ഓര്‍മ്മപുസ്തകത്തിലാണ് ശിഖര്‍ ധവാന് ഓര്‍മ്മകള്‍ പങ്കുവെച്ചത്.
'2006ല്‍ ഇന്ത്യ എ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഒരു പെണ്‍കുട്ടിയെ കണ്ടുമുട്ടി. ഞാൻ ഡാർവിനിൽ വന്നിറങ്ങിയ നിമിഷം ഇമിഗ്രേഷൻ ക്യൂവിലായിരുന്നു അവളെ കണ്ടത്. അവള് വളരെയധികം സുന്ദരിയായിരുന്നു. ആദ്യത്തെ കാഴ്ചയില്‍തന്നെ പ്രണയം തോന്നി.ആ പെൺകുട്ടിയുമായി കുറച്ചു നേരം സംസാരിക്കുകയും അധികം താമസിയാതെ ഫോൺ നമ്പറുകൾ കൈമാറുകയും ചെയ്തു', ശിഖര്‍ ധവാന് പറഞ്ഞു.
Shikhar Dhawan in a recent podcast 🎙️:"After every game, I would go over to meet up with Ellen (not her real name), and I soon started smuggling her into my hotel room, which I was sharing with Rohit Sharma. Now and then, he (Rohit Sharma) would complain in Hindi. 'Will you let… pic.twitter.com/y88zOSZmOV
'അവളാണ് എനിക്കുള്ള പെൺകുട്ടി, ഞാൻ അവളെ വിവാഹം കഴിക്കാൻ പോവുകയാണ്’ എന്ന് താന്‍ മനസ്സിൽ കരുതി. പരമ്പരയിലെ ഓരോ മത്സരത്തിനു ശേഷവും താന്‍ അവളെ കാണാൻ പോകുമായിരുന്നു. അധികം വൈകാതെ അവളെ ഞാൻ താമസിക്കുന്ന ഹോട്ടല്‍ മുറിയിലേക്ക് ആരും അറിയാതെ കൊണ്ടുവന്നു. രോഹിത് ശര്‍മയുമായാണ് ഞാൻ ആ മുറി പങ്കിട്ടിരുന്നത്'
'രോഹിത് ഇടയ്ക്കിടെ എന്നോട് ഹിന്ദിയില്‍ പരാതി പറയും. 'നീ എന്നെയൊന്ന് ഉറങ്ങാന്‍ അനുവദിക്കുമോ?' എന്ന് ചോദിക്കും. ഒരു ദിവസം വൈകുന്നേരം ഞാന്‍ അവള്‍ക്കൊപ്പം ഡിന്നറിന് പോകുമ്പോള്‍ ഈ വാര്‍ത്ത ടീം അംഗങ്ങള്‍ക്കിടയില്‍ കാട്ടുതീ പോലെ പടര്‍ന്നു. ഞങ്ങള്‍ രണ്ടുപേരും ഹോട്ടല്‍ ലോബിയില്‍ കൈ കോര്‍ത്ത് നടക്കുന്നത് ഞങ്ങളോടൊപ്പം ടൂറിലുണ്ടായിരുന്ന ഒരു മുതിര്‍ന്ന ദേശീയ സെലക്ടര്‍ കണ്ടു. അവളുടെ കൈ വിടണമെന്ന് എനിക്ക് തോന്നിയില്ല. കാരണം എന്റെ കാഴ്ച്ചപ്പാടില്‍ ഞാന്‍ തെറ്റൊന്നും ചെയ്തിരുന്നില്ല.’ ധവാൻ പറഞ്ഞു.
ആ ഓസ്ട്രേലിയൻ പര്യടനത്തില്‍ ഞാന്‍ സ്ഥിരതയോടെ കളിച്ചിരുന്നെങ്കില്‍ സീനിയര്‍ ഇന്ത്യന്‍ ടീമില്‍ ഇടംനേടാൻ കഴിയുമായിരുന്നു. പക്ഷേ എന്റെ പ്രകടനം ഇടിഞ്ഞുകൊണ്ടിരുന്നു' എന്നും ശിഖര്‍ കൂട്ടിച്ചേർത്തു. 2013, 2017 ചാംപ്യന്‍സ് ട്രോഫികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശിഖര്‍ ധവാന് 2019 ഏകദിന ലോകകപ്പിന്റെ തുടക്കത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാൽ ഓസ്ട്രേലിയക്കെതിരായ മത്സരത്തിന് ശേഷം അദ്ദേഹം ടൂർണമെന്റിൽ നിന്ന് പുറത്താവുകയായിരുന്നു,
2012ൽ ഇന്ത്യന്‍ വംശജയും ഓസ്ട്രേലിയയ്ക്കാരിയുമായ ആയേഷ മുഖര്‍ജിയെയായിരുന്നു ശിഖര്‍ ധവാന് പിന്നീട് വിവാഹം ചെയ്തത്. ഒന്‍പത് വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു.
Content Highlights: Shikhar Dhawan recalls Rohit Sharma complaining when he smuggled his girlfriend in their room