'ആ സംഭവത്തിന് ശേഷം കോഹ്‌ലി തന്നോട് മിണ്ടിയിരുന്നില്ല'; വെളിപ്പെടുത്തലുമായി ഡിവില്ലിയേഴ്‌സ്

ക്രിക്കറ്റിൽ ഏറെ ആഘോഷിക്കപ്പെടുന്ന സൗഹൃദമാണ് എബി ഡിവില്ലിയേഴ്‌സും വിരാട് കോഹ്‌ലിയും തമ്മിലുള്ളത്

ക്രിക്കറ്റിൽ ഏറെ ആഘോഷിക്കപ്പെടുന്ന സൗഹൃദമാണ് എബി ഡിവില്ലിയേഴ്‌സും വിരാട് കോഹ്‌ലിയും തമ്മിലുള്ളത്. എന്നാൽ താനും കോഹ്‌ലിയും തമ്മിലുള്ള സൗഹൃദത്തിൽ ഉണ്ടായ ഒരു അനിഷ്ട സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് എബി ഡിവില്ലിയേഴ്‌സ്.

വിരാട് കോഹ്‌ലിയും അനുഷ്‌കയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ കോഹ്‌ലി മാസങ്ങളോളം തന്നോട് മിണ്ടിയിരുന്നില്ലെന്ന് എബി ഡിവില്ലിയേഴ്‌സ് വെളിപ്പെടുത്തി. കോഹ്‌ലി വീണ്ടുംസംസാരിച്ചുതുടങ്ങിയപ്പോൾ മാത്രമാണ് ആശ്വാസമായതെന്നും ഡിവില്ലിയേഴ്‌സ് പറഞ്ഞു.

കഴിഞ്ഞ വർഷം കോഹ്‌ലി പല മത്സരങ്ങളില്‍ നിന്നും വ്യക്തിപരമായ കാരണം പറഞ്ഞ് ടീമില്‍നിന്ന് വിട്ടുനിന്നിരുന്നത് വൻ ചർച്ചയായിരുന്നു. എന്നാല്‍, സംഭവത്തിന് പിന്നിലെ കാരണം വ്യക്തമായിരുന്നില്ല. ഇതിനിടെ കോഹ്‌ലിയും അനുഷ്‌ക ശര്‍മയും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിക്കുകയാണെന്നും അതിനാലാണ് ടീമില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നും അറിയിച്ച് ഡിവില്ലിയേഴ്‌സ് യൂട്യൂബ് ചാനല്‍വഴി രംഗത്തുവന്നു.ഇത് വിവാദമായതോടെ താരം ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

2017-ല്‍ വിവാഹിതരായ അനുഷ്‌കയ്ക്കും വിരാട് കോലിക്കും രണ്ട് മക്കളാണുള്ളത്. ഇതില്‍ മുതിര്‍ന്ന കുട്ടിയാണ് വാമിക. 2021 ജനുവരി 11-നാണ് വാമിക ജനിച്ചത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 14-നാണ് ആണ്‍കുട്ടി അകായ് ജനിച്ചത്.

Content Highlights:AB de Villiers on freindship with kohli

To advertise here,contact us