ഓസ്ട്രേലിയക്കെതിരെ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിന് ഇറങ്ങുന്ന ദക്ഷിണാഫ്രിക്ക പ്ലെയിംഗ് ഇലവനെ പ്രഖ്യാപിച്ചു. നാളെയാണ് ഫൈനൽ ആരംഭിക്കുന്നത്. ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമായ ഒരു ടീമിനെയാണ് ക്യാപ്റ്റൻ ടെംബ ബാവുമ പ്രഖ്യാപിച്ചത്.
ഡബ്ല്യുടിസി 2023–25 സൈക്കിളിൽ ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ റയാൻ റിക്കെൽട്ടണാണ് ബാറ്റിംഗ് ഓർഡറിൽ ഒന്നാം സ്ഥാനത്ത്. എയ്ഡൻ മാർക്രം അദ്ദേഹത്തിന് പിന്തുണ നൽകും. വിയാൻ മൾഡർ മൂന്നാമതായി ഇറങ്ങുമ്പോൾ ട്രിസ്റ്റൻ സ്റ്റബ്സ്, ടെംബ ബാവുമ എന്നിവർ പിന്നാലെയെത്തും. ഡേവിഡ് ബെഡിങ്ഹാം ആറാം സ്ഥാനത്ത് ഇറങ്ങും.
കേശവ് മഹാരാജ് സ്പെഷ്യലിസ്റ്റ് സ്പിന്നറായി എത്തും. വെറെയ്നെ, മാർക്കോ യാൻസൻ എന്നിവർ ഓൾ റൗണ്ടർമാരായി എത്തുമ്പോൾ കാഗിസോ റബാഡ, ലുങ്കി എൻഗിഡി എന്നിവർ പ്രധാന പേസർമാരായി എത്തും.
ദക്ഷിണാഫ്രിക്ക പ്ലെയിംഗ് ഇലവൻ: എയ്ഡൻ മർക്രം, റയാൻ റിക്കൽടൺ, വിയാൻ മൾഡർ, ടെംബ ബാവുമ (സി), ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് ബെഡിംഗ്ഹാം, കൈൽ വെറെയ്നെ , മാർക്കോ യാൻസൺ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി.
Content Highlights: South Africa announce Playing XI for WTC Final vs Australia