നമ്മ ജയിച്ചിട്ടേന്‍ മാരാ! കണ്ണുനിറഞ്ഞ് തൊണ്ടയിടറി കോഹ്‌ലി; ഈ കപ്പ് നിങ്ങള്‍ക്കുള്ളതാണെന്ന് ആരാധകർ

ആര്‍സിബിയുടെ സാലാ കപ്പ് വിജയം ആഘോഷമാക്കുകയാണ് ആരാധകര്‍

അഹമ്മദാബാദില്‍ ഇതിഹാസത്തിന് സ്വപ്നസാഫല്യം. പതിനെട്ട് വര്‍ഷത്തെ നീണ്ടകാത്തിരിപ്പിനൊടുക്കം ഐപിഎല്‍ കിരീടത്തില്‍ കോഹ്‌ലിയുടെ മുത്തം. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്‌സിന്റെ പോരാട്ടവീര്യത്തെ ടീം മികവുകൊണ്ട് മറികടന്നാണ് കോഹ്‌ലിപ്പട വിജയം സ്വന്തമാക്കിയത്.

One of the greatest legends of game #ViratKohli𓃵 gets his moment in #IPL after 18 years..FEeling happy for Kohli nd sad for #Preityzinta ..Krunal pandya hero of this game ..Finally #RCB broke the jinx nd #PBKS wait continues...proves virat is lgnd but is bad captain#RCBvsPBKS pic.twitter.com/GvLPw65nGG

ആര്‍സിബിയുടെ സാലാ കപ്പ് വിജയം ആഘോഷമാക്കുകയാണ് ആരാധകര്‍. ബെംഗളൂരുവിന്റെ വിജയത്തില്‍ വികാരാധീനനാകുന്ന കിംഗ് കോഹ്‌ലിയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ആര്‍സിബി വിജയമുറപ്പിച്ച അവസാന ഓവറില്‍ തന്നെ വിരാട് ആനന്ദക്കണ്ണീരണിഞ്ഞിരുന്നു.

EMOTIONAL VIRAT KOHLI 🥹Congratulations RCB - Ee sala cup namde ♥️#RCBvsPBKS | #IPLFinals | #ViratKohli pic.twitter.com/7eHnt9gEBc

We’re not crying. You are. pic.twitter.com/xIjM8lL9zl

അവസാന പന്തില്‍ മോഹവിജയം സ്വന്തമാക്കുമ്പോള്‍ വിരാട് മുഖം പൊത്തി മൈതാനത്തിരുന്ന് വിതുമ്പുകയും ചെയ്തു. കോഹ്‌ലിയുടെ അടുത്തേക്ക് ഓടിയെത്തി വിജയം ആഘോഷിക്കുന്ന ആര്‍സിബി ടീം അംഗങ്ങളും അഹമ്മദാബാദില്‍ നിന്നുള്ള മനോഹരചിത്രമായി മാറിയിരിക്കുകയാണ്. വികാരാധീനനാവുന്ന വിരാടിന്റെ ചിത്രങ്ങള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. 'വിരാട്, ഈ കപ്പ് താങ്കള്‍ക്ക് വേണ്ടിയാണെ'ന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.

Content Highlights: Virat Kohli getting emotional after RCB's IPL victory

To advertise here,contact us