ഐപിഎല്‍ ഫൈനല്‍; ആര്‍സിബിക്കെതിരെ ടോസ് വിജയിച്ച് പഞ്ചാബ്, ഇരുടീമുകളിലും മാറ്റങ്ങളില്ല

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 ഫൈനലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആദ്യം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം.

🚨 Toss 🚨@PunjabKingsIPL won the toss and elected to bowl first against @RCBTweets in the Grand #Final Updates ▶ https://t.co/U5zvVhbXnQ#TATAIPL | #RCBvPBKS | #TheLastMile pic.twitter.com/OG9rob7n0U

മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇരുടീമുകളും കിരീടപ്പോരാട്ടത്തിന് ഇറങ്ങുന്നത്. ടോസ് നേടിയിരുന്നെങ്കില്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ആര്‍സിബി നായകന്‍ രജത് പാട്ടീദാര്‍ പറഞ്ഞു.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു പ്ലേയിംഗ് ഇലവന്‍: ഫില്‍ സാള്‍ട്ട്, വിരാട് കോഹ്‌ലി, മായങ്ക് അഗര്‍വാള്‍, രജത് പട്ടിദാര്‍ (ക്യാപ്റ്റന്‍), ലിയാം ലിവിംഗ്സ്റ്റണ്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, യാഷ് ദയാല്‍, ജോഷ് ഹേസല്‍വുഡ്.

The Starting XIs of @RCBTweets and @PunjabKingsIPL for the #Final are locked in 🔒💪Pick your match-winner 👇Updates ▶ https://t.co/U5zvVhcvdo#TATAIPL | #RCBvPBKS | #TheLastMile pic.twitter.com/6rU2R6Gqsn

പഞ്ചാബ് കിംഗ്സ് പ്ലേയിംഗ് ഇലവന്‍: പ്രിയാന്‍ഷ് ആര്യ, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമര്‍സായി, കൈല്‍ ജാമിസണ്‍, വിജയ്കുമാര്‍ വൈഷക്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍.

Content Highlights: IPL Final 2025, RCB vs PBKS: Punjab Kings win toss and opt to bowl first against Royal Challengers Bengaluru in Ahmedabad

To advertise here,contact us