മൊഹാലിയില്‍ ചരിത്രമെഴുതി രോഹിത്; ഒറ്റ ഇന്നിങ്‌സില്‍ അടിച്ചെടുത്തത് കിടിലന്‍ റെക്കോര്‍ഡുകള്‍

സീസണില്‍ രോഹിത് ശർമ സ്വന്തമാക്കുന്ന നാലാമത്തെ അർധ സെഞ്ച്വറിയാണിത്

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ഐപിഎല്‍ എലിമിനേറ്റര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി നിര്‍ണായക ബാറ്റിങ് പ്രകടനവുമായി രോഹിത് ശര്‍മ. ഓപണറായി ഇറങ്ങിയ ഹിറ്റ്മാന്‍ അര്‍ധ സെഞ്ച്വറി നേടിയിരിക്കുകയാണ്. 28 പന്തിലാണ് രോഹിത് ഫിഫ്റ്റി പൂര്‍ത്തിയാക്കിയത്.

Big stepper. Hitman's methods. Record-breaker. 🤯🤌#MumbaiIndians #PlayLikeMumbai #TATAIPL #GTvMIpic.twitter.com/qPYaJKppqY

സീസണില്‍ രോഹിത് ശർമ സ്വന്തമാക്കുന്ന നാലാമത്തെ അർധ സെഞ്ച്വറിയാണിത്. 50 പന്തില്‍ 81 റണ്‍സ് നേടിയ രോഹിത്തിനെ പ്രസീദ് കൃഷ്ണയാണ് പുറത്താക്കിയത്. പ്രസീദ് എറിഞ്ഞ 17-ാം ഓവറിലെ നാലാം പന്ത് സിക്‌സറടിക്കാന്‍ ശ്രമിച്ച രോഹിത്തിനെ റാഷിദ് ഖാന്‍ കൈകളിലൊതുക്കുകയായിരുന്നു. നാല് സിക്‌സും ഒന്‍പത് ബൗണ്ടറികളുമാണ് രോഹിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.

Milestone Unlocked x 2⃣ 🫡Rohit Sharma with his 4⃣th #TATAIPL fifty of the season 👏Updates ▶ https://t.co/R4RTzjQfph #GTvMI | #Eliminator | #TheLastMile | @ImRo45 pic.twitter.com/Tmw3HqugN5

ഒറ്റ ഇന്നിങ്‌സിലൂടെ തകര്‍പ്പന്‍ റെക്കോര്‍ഡുകളും രോഹിത് സ്വന്തം പേരിലെഴുതിച്ചേര്‍ത്തിരിക്കുന്നത്. ഐപിഎല്ലില്‍ 300ലധികം സിക്‌സുകള്‍ അടിക്കുന്ന ആദ്യ ഇന്ത്യനെന്ന റെക്കോര്‍ഡാണ് അതിലൊന്ന്. 7000 ഐപിഎല്‍ റണ്‍സെന്ന നാഴികക്കല്ലും ഗുജറാത്തിനെതിരായ മത്സരത്തില്‍ രോഹിത് സ്വന്തമാക്കി.

Content Highlights: Rohit Sharma Two Milestones unlocked in MI vs GT match

To advertise here,contact us