IPL 2025; ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം; ആർസിബിയും പഞ്ചാബും നേർക്കുനേർ

ഐപിഎൽ 2025 സീസണിന്റെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം

ഐപിഎൽ 2025 സീസണിന്റെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ആദ്യ ക്വാളിഫയർ പോരാട്ടത്തിൽ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും തമ്മിൽ ഏറ്റുമുട്ടും. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു പഞ്ചാബ്, രണ്ടാം സ്ഥാനത്തായിരുന്നു ആർസിബി.

ഐപിഎല്ലിലെ ആദ്യകിരീടം ലക്ഷ്യമിട്ടാണ് ഇരുവരും എത്തുന്നത്. ജയിച്ചാൽ നേരിട്ട് ഫൈനലിലേക്ക് മാർച്ച് ചെയ്യാം. തോറ്റാൽ ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവർ ഏറ്റുമുട്ടുന്ന എലിമിനേറ്ററില്‍ ജയിക്കുന്നവരുമായി രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടേണ്ടി വരും. അതിൽ ജയിച്ചാൽ ഫൈനലിലേക്ക് എത്താൻ രണ്ടാമതൊരു ചാൻസ് കൂടിയുണ്ട്.

ലീഗ് റൗണ്ടിൽ നേര്‍ക്കുനേര്‍ വന്നപ്പോള്‍ പഞ്ചാബിനും ബെംഗളൂരുവിനും ഓരോ ജയം വീതം നേടി. ബെംഗളൂരുവില്‍ പഞ്ചാബ് അഞ്ച് വിക്കറ്റിന് ജയിച്ചപ്പോള്‍ മൊഹാലിയില്‍ ആര്‍ സി ബിയുടെ മറുപടി ഏഴ് വിക്കറ്റ് ജയത്തോടെയായിരുന്നു.ജോഷ് ഹേസൽവുഡ് തിരിച്ചെത്തിയത് ആർസിബിക്ക് ആശ്വാസമാകും. വിരാട് കോഹ്‌ലി അടക്കമുള്ള ബാറ്റിങ് നിരയുടെ ഫോമും മികച്ചതാണ്.

പഞ്ചാബിന്റെ കരുത്ത് പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിംഗ്, ശ്രേയസ് അയ്യര്‍, ശശാങ്ക് സിംഗ്, നഹാല്‍ വധേര, ജോഷ് ഇംഗ്ലിസ് എന്നിവര്‍ ഉള്‍പ്പെട്ട ബാറ്റിംഗ് നിരയിലാണ്. മാര്‍ക്കോ യാന്‍സന്റെ അഭാവം തിരിച്ചടിയാകും. ലഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ പരിക്കുമാറി തിരിച്ചെത്തുന്നതും പഞ്ചാബിന് ഊര്‍ജമാവും. 2014ന് ശേഷം ആദ്യമായാണ് പഞ്ചാബ് പ്ലേ ഓഫ് കളിക്കുന്നത്.

Content Highlights: Who Will Qualify For IPL 2025 Final; PBKS vs RCB Qualifier 1

To advertise here,contact us