IPL ക്വാളിഫയർ 1; പഞ്ചാബിനെതിരെ ആര്‍സിബിക്ക് ടോസ്, ഇരുടീമുകളിലും നിര്‍ണായക മാറ്റങ്ങള്‍

ഐപിഎല്ലിലെ ആദ്യകിരീടം ലക്ഷ്യമിട്ടാണ് ഇരുവരും എത്തുന്നത്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 18-ാം സീസണിലെ ഒന്നാം ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ പഞ്ചാബ് കിംഗ്‌സ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ബെംഗളൂരു ക്യാപ്റ്റന്‍ രജത് പാട്ടിദാര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുല്ലന്‍പൂരിലാണ് മത്സരം.

🚨 Toss 🚨@RCBTweets won the toss and elected to bowl against @PunjabKingsIPL in Qualifier 1⃣Updates ▶ https://t.co/aHIgGazpRc#TATAIPL | #PBKSvRCB | #Qualifier1 | #TheLastMile pic.twitter.com/qsBei0DQqG

ടോസ് നേടിയിരുന്നെങ്കില്‍ ബൗളിംഗ് തിരഞ്ഞെടുക്കാനായിരുന്നു തീരുമാനമെന്ന് പഞ്ചാബ് കിംഗ്‌സ് നായകന്‍ ശ്രേയസ് അയ്യര്‍ പറഞ്ഞു. ഇരുടീമുകളിലും മാറ്റങ്ങളുണ്ട്. നായകന്‍ രജത് പാട്ടിദാറും പേസര്‍ ജോഷ് ഹേസല്‍വുഡും ബെംഗളൂരു നിരയില്‍ തിരികെയെത്തി. മാര്‍കോ ജാന്‍സണ് പകരം അസ്മത്തുള്ള ഒമര്‍സായി പഞ്ചാബ് ടീമിലെത്തി.

ഐപിഎല്ലിലെ ആദ്യകിരീടം ലക്ഷ്യമിട്ടാണ് ഇരുവരും എത്തുന്നത്. ജയിച്ചാല്‍ നേരിട്ട് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്യാം. തോറ്റാല്‍ ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ ഏറ്റുമുട്ടുന്ന എലിമിനേറ്ററില്‍ ജയിക്കുന്നവരുമായി രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടേണ്ടി വരും. അതില്‍ ജയിച്ചാല്‍ ഫൈനലിലേക്ക് എത്താന്‍ രണ്ടാമതൊരു ചാന്‍സ് കൂടിയുണ്ട്.

ആർസിബി പ്ലേയിങ് ഇലവൻ: വിരാട് കോഹ്‌ലി, ഫിലിപ്പ് സാൾട്ട്, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ലിയാം ലിവിംഗ്‌സ്റ്റൺ, ജിതേഷ് ശർമ്മ (വിക്കറ്റ് കീപ്പർ), റൊമാരിയോ ഷെപ്പേർഡ്, ക്രുണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, യാഷ് ദയാൽ, ജോഷ് ഹേസൽവുഡ്, സുയാഷ് ശർമ്മ

The playing XIs are in for the big IPL 2025 Qualifier 1 clash between PBKS and RCB at Mullanpur! ❤️🔄🏆No Chahal for PBKS, no David for RCB! ❌#IPL2025 #PBKSvRCB #RajatPatidar #ShreyasIyer #Sportskeeda pic.twitter.com/2iHwqA3X5i

പഞ്ചാബ് പ്ലേയിങ് ഇലവൻ: പ്രിയാൻഷ് ആര്യ, പ്രഭ്സിമ്രാൻ സിംഗ്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), നെഹാൽ വധേര, ശശാങ്ക് സിംഗ്, മാർക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമർസായി, ഹർപ്രീത് ബ്രാർ, അർഷ്ദീപ് സിംഗ്, കൈൽ ജാമിസൺ

Content Highlights: IPL 2025 Qualifier 1: Royal Challengers Bengaluru win toss and opt to bowl first against Punjab Kings in Mullanpur

To advertise here,contact us