ലഖ്‌നൗവിനെതിരെ അര്‍ധ സെഞ്ച്വറി; കോഹ്‌ലിയുടെ ഒറ്റ ഇന്നിങ്‌സില്‍ പിറന്ന റെക്കോര്‍ഡുകള്‍

സീസണിലെ എട്ടാമത്തെ അര്‍ധ സെഞ്ച്വറിയാണ് വിരാട് ഏകാനയില്‍ കുറിച്ചത്

ലഖ്‌നൗവിനെതിരായ നിര്‍ണായക പോരാട്ടത്തില്‍ അര്‍ധ സെഞ്ച്വറി നേടിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ സൂപ്പര്‍ താരം വിരാട് കോഹ്‌ലി. ഓപണറായി ഇറങ്ങിയ താരം 30 പന്തില്‍ 54 റണ്‍സെടുത്താണ് പുറത്തായത്. പത്ത് ബൗണ്ടറിയാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. സീസണിലെ എട്ടാമത്തെ അര്‍ധ സെഞ്ച്വറിയാണ് വിരാട് ഏകാനയില്‍ കുറിച്ചത്.

🐐 pic.twitter.com/UAFEeIEhY7

RCB POSTER FOR VIRAT KOHLI. 👑 pic.twitter.com/l8lg6yEUZj

കിടിലന്‍ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെ തകര്‍പ്പന്‍ റെക്കോര്‍ഡുകളും കിങ് കോഹ്‌ലി സ്വന്തമാക്കി. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ഫിഫ്റ്റികള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. ഐപിഎല്ലില്‍ കോഹ്‌ലിയുടെ 63-ാം അര്‍ധ സെഞ്ച്വറിയാണിത്. റെക്കോര്‍ഡില്‍ ഓസീസ് സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറെയാണ് കോഹ്‌ലി മറികടന്നത്.

റണ്‍വേട്ടയില്‍ മറ്റൊരു ചരിത്രവും കിങ് കോഹ്‌ലി കുറിച്ചിരിക്കുകയാണ്. അഞ്ചാം തവണയും ഒരു ഐപിഎല്‍ സീസണില്‍ 600+ റണ്‍സ് നേടുന്ന ആദ്യ കളിക്കാരനായി മാറിയിരിക്കുകയാണ് വിരാട് കോഹ്ലി.

🚨 HISTORY CREATED BY THE KING. 🚨- Virat Kohli has the most IPL seasons with 600+ runs. 🤯 pic.twitter.com/P83QHa2xkD

THE HISTORIC MOMENT VIRAT KOHLI BECOMES FIRST PLAYER TO SCORE 600+ RUNS IN AN IPL SEASON FOR 5TH TIME. pic.twitter.com/ypCz1R7Vnm

Content Highlights: Virat Kohli Records after smashing Fifty against LSG

To advertise here,contact us