IPL 2025: എല്ലാ കണ്ണുകളും കോഹ്‌ലിയില്‍, ഇന്ന് കൊല്‍ക്കത്തയെ വീഴ്ത്തിയാല്‍ ബെംഗളൂരു പ്ലേ ഓഫില്‍

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി കളിക്കളത്തിലിറങ്ങുകയാണ് വിരാട് കോഹ്‌ലി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങൾ പുനഃരാരംഭിക്കുമ്പോള്‍ എല്ലാ കണ്ണുകളും സൂപ്പര്‍ താരം വിരാട് കോഹ്‌ലിയിലാണ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലെ പോരാട്ടത്തോടെയാണ് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് വീണ്ടും തുടക്കമാവുക. ബെംഗളൂര്‍ ചിന്നസ്വാമി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് ആര്‍സിബി-കെകെആര്‍ പോരാട്ടം.

The contest that launched #IPL2025 in March kicks off its restart - it's RCB vs KKR tonight 🍿 pic.twitter.com/UtnhAL3ekc

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായി കളിക്കളത്തിലിറങ്ങുകയാണ് വിരാട് കോഹ്‌ലി. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ആരാധകര്‍ കോഹ്‌ലിക്ക് പിന്തുണയുമായി എത്തും. തങ്ങളുടെ പ്രിയപ്പെട്ട താരത്തിന്റെ മഹത്തായ റെഡ് ബോള്‍ ക്രിക്കറ്റ് കരിയറിന് ആദരവര്‍പ്പിച്ച് കോഹ്‌ലിയുടെ വെള്ള ടെസ്റ്റ് ജേഴ്‌സിയണിഞ്ഞായിരിക്കും ആരാധകര്‍ ചിന്നസ്വാമിയിലെത്തുക.

അതേസമയം കൊല്‍ക്കത്തയ്‌ക്കെതിരെ നിര്‍ണായക വിജയം തേടിയാണ് കോഹ്‌ലിയും സംഘവും ഇന്നിറങ്ങുന്നത്. 11 മത്സരങ്ങളില്‍ നിന്ന് എട്ട് വിജയവും മൂന്ന് പരാജയവുമടക്കം 16 പോയന്റുള്ള ബെംഗളൂരുവിന് സ്വന്തം മൈതാനത്ത് ഒരു വിജയം കൂടി കുറിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാനാവും. എന്നാല്‍ 12 മത്സരങ്ങളില്‍നിന്ന് അഞ്ച് വിജയമടക്കം 11 പോയിന്റുള്ള കൊല്‍ക്കത്തയ്ക്ക് ഇന്ന് വിജയിച്ചാലും മറ്റു ടീമുകളുടെ മത്സര ഫലത്തെക്കൂടി ആശ്രയിക്കേണ്ടിവരും.

Content Highlights: IPL 2025 Returns With RCB vs KKR Showdown: All Eyes On Virat Kohli

To advertise here,contact us