രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും വര്‍ധിച്ചു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഇന്ന് 23 പൈസയുടെ നേട്ടമാണ് രൂപ നേടിയത്. നിലവില്‍ 85.49 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. ഇന്നലെ 36 പൈസയുടെ നേട്ടത്തോടെ 85.72 ലാണ് രൂപ ക്ലോസ് ചെയ്തത്.
ആഗോളവിപണിയില്‍ എണ്ണവിലയില്‍ ചെറിയ വര്‍ധന ഉണ്ടായതും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും കാരണം രൂപയ്ക്ക് വലിയ രീതിയില്‍ മുന്നേറാന്‍ സാധിച്ചില്ല. ഓഹരി വിപണിയില്‍ വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് വര്‍ധിച്ചതാണ് രൂപയുടെ മൂല്യം വര്‍ധിക്കാനുള്ള പ്രധാന കാരണം.
ഓഹരി വിപണിയും നേട്ടത്തിലാണ്. സെന്‍സെക്സ് വീണ്ടും 84000ലേക്ക് അടുക്കുകയാണ്. നിഫ്റ്റി 25600ന് മുകളിലാണ്. കൂടാതെ നിഫ്റ്റി ബാങ്ക് സൂചിക പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി. വ്യാപാരത്തിനിടെ ആദ്യമായി 57,300 പോയിന്റ് മറികടന്ന് നിഫ്റ്റി ബാങ്ക് സൂചിക കുതിച്ചു.
ജിയോ ഫിനാന്‍ഷ്യല്‍, എസ്ബിഐ, റിലയന്‍സ്, ഐസിഐസിഐ ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക് ഓഹരികള്‍ രണ്ടുശതമാത്തോളം ഉയര്‍ന്നിരുന്നു. ഇതാണ് നിഫ്റ്റി ബാങ്ക് സൂചികയില്‍ പ്രതിഫലിച്ചത്.
Content highlights: Rupee strengthens stock market also gains