കാന്‍സറിനെ മറികടന്ന് ഒന്‍പത് മാസത്തിനിടയില്‍ മൂന്ന് ലോട്ടറി നറുക്കെടുപ്പുകളില്‍ വിജയം നേടിയിരിക്കുകയാണ് കാനഡയില്‍ നിന്നുള്ള വയോധികന്. കാനഡയിലെ ആല്‍ബര്‍ട്ടിയില്‍ ലെത്ബ്രിജഡ്ജ് എന്ന പ്രദേശത്ത് താമസിക്കുന്ന ഡേവിഡ് സെര്ക്കിനാണ് ആ ഭാഗ്യവാന്. 15.6 കോടിയാണ് മൂന്ന് ലോട്ടറികളില്‍ നിന്ന് ഇദ്ദേഹത്തിന് ലഭിച്ച തുക.
ഓഗസ്റ്റ് 20 ന് നടന്ന LOTTO MAX നറുക്കെടുപ്പില്‍ 50,000 ഡോളറും നവംബര്‍ 16 ന് നടന്ന LOTTO 6/49 ക്ലാസിക് നറുക്കെടുപ്പില്‍ ഒരു മില്യണ്‍ ഡോളറും നേടി. അതിന് ശേഷം മെയ് 3 ന് നറുക്കെടുത്ത ലോട്ടോ 6/49 ക്ലാസിക് നറുക്കെടുപ്പില്‍ ഡേവിഡ് ഒരു മില്യണ്‍ ഡോളര്‍ കൂടി നേടിയതായി വെസ്റ്റേണ്‍ കാനഡ ലോട്ടറി കോര്പ്പറേഷന് (WCLC) അറിയിച്ചു.
ലോട്ടറി ഗെയിം ആരംഭിച്ച 1982 മുതല്‍ ഡേവിഡ് അതില്‍ പങ്കെടുക്കുന്ന ആളാണ്.
'നിങ്ങള്‍ ലോട്ടറി ടിക്കറ്റ് പരിശോധിക്കുക, വിജയിച്ചാല്‍ നിങ്ങള്‍ സന്തുഷ്ടനാണ് അല്ലെങ്കില്‍ വീണ്ടും ശ്രമിച്ചുകൊണ്ടിരിക്കുക' ഡേവിഡ് WCLCയോട് പറഞ്ഞു. താന്‍ ഒരു കാന്‍സര്‍ അതിജീവിതനാണെന്നും ജോലിയില്‍ നിന്ന് വിരമിച്ചുവെന്നും അതിനാലൊക്കെ കിട്ടിയ ഭാഗ്യത്തില്‍ നന്ദി ഉള്ളവനാണെന്നും ഇനിയും ലോട്ടറി എടുക്കാന്‍ ഇഷ്ടമുണ്ടെന്നും ഡേവിഡ് കൂട്ടിച്ചേര്‍ത്തു.
Content Highlights :A cancer survivor won the lottery three times in nine months, winning $2.5 million. The lucky winner is an elderly man living in Alberta, Canada