മലയാളികളിൽ പലർക്കും ഇഷ്ട ഭക്ഷണങ്ങളിൽ ഒന്നാണ് കൂർക്ക. പല തരത്തിലുള്ള കൂർക്കയുടെ വിഭവങ്ങൾ മലയാളിയുടെ തീന്മേശയിൽ സുപരിചിതമാണ്. അതേസമയം ഏറെ പ്രിയപ്പെട്ടതും രുചിയുള്ളതുമൊക്കെയാണെങ്കിലും കൂർക്ക വൃത്തിയാക്കി എടുക്കുക കുറച്ചധികം മെനക്കെട്ട ജോലി ആയതിനാൽ പലരും കൂർക്ക വിഭവങ്ങൾ ഉണ്ടാക്കാൻ തയ്യാറാവാറില്ല.
തൊലി കളഞ്ഞെടുക്കാൻ സമയം മാത്രമല്ല, കൈകളിൽ കൂർക്കയുടെ കറ പറ്റുന്നതും ചിലരെ പിന്തിരിപ്പിക്കുന്നു. എന്നാലിതാ എളുപ്പത്തിൽ കൂർക്കയുടെ തൊലി കളയാനുള്ള മാര്‍ഗമാണ് ഇവിടെ പങ്കുവെക്കുന്നത്.
ആദ്യം കൂർക്ക നന്നായി കഴുകി എടുക്കുക. മണ്ണ് ഒട്ടുമില്ലാതെ വൃത്തിയായി കഴുകണം. ശേഷം കുക്കറിൽ ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒറ്റ വിസിലടിപ്പിച്ച് വേവിക്കാം.
തണുത്തതിന് ശേഷം കൈകൊണ്ട് ഒന്ന് അമർത്തി പിടിച്ചാൽ തന്നെ കൂർക്കയുടെ തൊലി ഈസിയായി കളയാം. ഇനി കൂർക്ക വാങ്ങുമ്പോൾ ഈ ട്രിക്ക് ഒന്ന് പരീക്ഷിച്ച് നോക്കൂ.
Content Highlight:super trick to clean chinese potato