ബെല്ലാരി രാജയ്ക്കും മംഗലശ്ശേരി കാർത്തികേയനും ഒരു റീ എൻട്രി വേണമെന്ന് ആരാധകർ

ഛോട്ടാ മുംബൈ ഉണ്ടാക്കുന്ന ഓളങ്ങൾക്ക് പിന്നാലെ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഹിറ്റ് സിനിമകളുടെ റീ റിലീസ് വേണമെന്ന ആവശ്യമാണ് സോഷ്യൽ മീഡിയയിൽ മുഴുവൻ

തിയേറ്ററിൽ ഇപ്പോൾ റീ റിലീസുകളുടെ കാലമാണ്. പഴയ സിനിമകകൾ വലിയ വരവേൽപ്പോടെയാണ് പ്രേക്ഷകർ ഏറ്റെടുക്കുന്നത്. മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈ ആണ് ഈ ലിസ്റ്റിലെ പുതിയ എൻട്രി. വലിയ സ്വീകരണമാണ് ഛോട്ടാ മുംബൈയ്ക്ക് തിയേറ്ററുകളിൽ ലഭിക്കുന്നത്. സിനിമയുടെ ടൈറ്റിൽ കാർഡ് മുതൽ പിന്നീട് അങ്ങോട്ട് ഓരോ നിമിഷവും കാണികൾ ആഘോഷിക്കുന്ന കാഴ്ചയാണ് തിയേറ്ററുകളിൽ കാണാൻ കഴിയുന്നത്. ബോക്സ് ഓഫീസിലും ഛോട്ടാ മുംബൈ വലിയ ചലനം സൃഷ്ടിക്കുന്നുണ്ട്. സിനിമ ഇതിനകം മൂന്ന് കോടിക്കടുത്താണ് കളക്ഷൻ നേടിയിരിക്കുന്നതും. ഛോട്ടാ മുംബൈ തീർക്കുന്ന ഈ ആരവങ്ങൾക്ക് പിന്നാലെ പല ഹിറ്റ് ചിത്രങ്ങളുടെയും റീ റിലീസ് വേണമെന്ന ആവശ്യവും മോഹൻലാൽ-മമ്മൂട്ടി ആരാധകർ സമൂഹ മാധ്യമങ്ങളിൽ ഉന്നയിക്കുന്നുണ്ട്.

Content Highlights: Fans asks for Re Releasing the hit movies of Mohanlal and Mammootty

To advertise here,contact us