കുവൈറ്റിൽ മലയാളി ദമ്പതികൾ കുത്തേറ്റ് മരിച്ച നിലയിൽ; പരസ്പരം കുത്തിയതെന്ന് പ്രാഥമിക വിവരം

എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി എന്നിവരാണ് മരിച്ചത്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി ദമ്പതികൾ കുത്തേറ്റ് മരിച്ച നിലയിൽ. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ഇരുവരെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. മക്കളെ നാട്ടിലാക്കിയ ശേഷം കഴിഞ്ഞ ദിവസമാണ് ഇവർ കുവൈറ്റിലേക്ക് മടങ്ങിയെത്തിയത്.

അബ്ബാസിയിലെ താമസസ്ഥലത്തുവെച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടാക്കിയെന്നും പരസ്പരം കുത്തിയെന്നുമാണ് പ്രാഥമിക വിവരം. സൂരജ് ആരോഗ്യ മന്ത്രാലയത്തിലെയും ബിൻസി പ്രതിരോധ മന്ത്രാലയത്തിലെയും സ്റ്റാഫ് നഴ്സുമാരാണ്. സൂരജും കുടുംബവും ഓസ്ട്രേലിയയിലേക്ക് കുടിയേറാൻ ഇരിക്കുകയായിരുന്നു.

Content Highlights: Malayali couple found dead in Kuwait

To advertise here,contact us