ഒരു നിരീശ്വരവാദിയായ ഞാൻ പോലും സ്തബ്ധനായി പോയി; കണ്ണപ്പ കണ്ട രാം ഗോപാൽ വർമയുടെ റിവ്യു

വിഷ്ണു മഞ്ജു തന്നെയാണ് രാം ഗോപാൽ അയച്ച മെസേജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്

വിഷ്ണു മഞ്ജു നായകനായെത്തിയ പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പ കണ്ടതിന്റെ അനുഭവം പങ്കുവെച്ച് സംവിധായകൻ രാം ഗോപാൽ വർമ. ഒരു നിരീശ്വരവാദിയായിട്ടും ഭക്തിയുണർത്തുന്ന സീനുകളെല്ലാം തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്ന് രാം ഗോപാൽ പറഞ്ഞു. നായകന്റെ പ്രകടനത്തെ അദ്ദേഹം വാനോളം പുകഴ്ത്തുകയും ചെയ്തു. വിഷ്ണു മഞ്ജു തന്നെയാണ് രാം ഗോപാൽ അയച്ച മെസേജ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

'ദൈവങ്ങളിലോ ഭക്തരിലോ താൽപര്യമുള്ള ആളല്ല ഞാൻ. അതിനാൽത്തന്നെ അത്തരം വിഷയങ്ങൾ പറയുന്ന ചിത്രങ്ങൾ ഞാൻ പൊതുവെ കാണാറില്ല. പക്ഷേ ഒറിജിനൽ (പഴയ കണ്ണപ്പ) ചിത്രം കോളേജ് കാലത്ത് ഞാൻ നാല് തവണ കണ്ടിട്ടുണ്ട്. നായകനെയും നായികയെയും ഒപ്പം ഗാനങ്ങളും കാണാൻ വേണ്ടി ആയിരുന്നു അത്. തിന്നഡുവായി നിങ്ങൾ അഭിനയിക്കുകയല്ല ചെയ്തിരിക്കുന്നത്, മറിച്ച് ഒരു പുരോഹിതനെപ്പോലെ വിശ്വാസത്തിന്‍റെ ഒരു മാതൃക ആയിരിക്കുന്നു. എന്നെ സ്തബ്ധനാക്കിയ ഒരു ശൗര്യം ആ പ്രകടനത്തിൽ കാണാമായിരുന്നു.

ക്ലൈമാക്‌സിൽ ശിവലിംഗത്തിൽ നിന്ന് ചോരയൊഴുകുന്നത് തടയാനായി തിന്നഡു തൻറെ കണ്ണുകൾ നൽകുന്നിടത്ത് അഭിനയത്തിന്‍റെ പരകോടിയിലേക്ക് നിങ്ങൾ കടക്കുകയാണ്. സാധാരണ ഗതിയിൽ ഒരു നിരീശ്വരവാദിയെന്ന നിലയിൽ ഞാൻ ഇത്തരം സീനുകളൊന്നും കാര്യമാക്കാറില്ല. പക്ഷെ ഈ സിനിമയില്‍ ആ രംഗം എനിക്ക് ഇഷ്ടപ്പെട്ടു. ശിവന് മുന്നിൽ കീഴടങ്ങുമ്പോഴുള്ള കഥാപാത്രത്തിന്‍റം ആത്മാർത്ഥതയുടെ ആഴം വളരെ വൈകാരികമായി മുഖത്ത് കൊണ്ടുവന്ന് തന്നെ അഭിനയിച്ചിട്ടുണ്ട്,' വിഷ്ണു മഞ്ജു പങ്കുവെച്ച രാം ഗോപാലിന്റെ സന്ദേശത്തില്‍ പറയുന്നു.

This text message is like a dream come true for the actor in me. 🙏🙏🙏🙏🙏 pic.twitter.com/cB4CEjcmGo

അതേസമയം പ്രേക്ഷക പിന്തുണയോടെ 'കണ്ണപ്പ' തിയേറ്ററുകളിൽ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് തുടങ്ങി ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച താരനിരയുമായി എത്തിയിരിക്കുന്ന ചിത്രം

മോഹൻ ബാബു, ശരത്കുമാർ, കാജൽ അഗർവാൾ, മധുബാല തുടങ്ങി നിരവധി ശ്രദ്ധേയ താരങ്ങളും ചിത്രത്തിൽ ഒരുമിച്ചിട്ടുണ്ട്. പ്രീതി മുകുന്ദനാണ് ചിത്രത്തിൽ നായികാവേഷം കൈകാര്യം ചെയ്യുന്നത്.

Content Highlights- Ram Gopal Varma review about Kannappa Movie

To advertise here,contact us