പ്രേക്ഷകർ എല്ലാവരും ഒരുപോലെ ആഗ്രഹിക്കുന്ന തിരിച്ചുവരവാണ് സൂര്യയുടേത്. മോശം സിനിമകളിലൂടെയും ബോക്സ് ഓഫീസ് പരാജയങ്ങളിലൂടെയും കഴിഞ്ഞ കുറച്ച് നാളുകളായി അത്ര നല്ല സമയമല്ല സൂര്യക്ക്. നടന്റേതായി അവസാനമിറങ്ങിയ റെട്രോയും കങ്കുവയും ബോക്സ് ഓഫീസിൽ കാര്യമായ ചലനമുണ്ടാക്കിയിരുന്നില്ല. വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സൂര്യ 46 ലാണ് ഇനി ആരാധകരുടെ പ്രതീക്ഷ. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു.
തുടരെ പരാജയങ്ങൾ ഉണ്ടായിട്ടും സൂര്യയുടെ ആരാധകർക്ക് കുറവൊന്നും സംഭവിച്ചിട്ടില്ല. നടന്റെ പുതിയ ലുക്കും സിനിമയുടെ ഓരോ അപ്ഡേഷനും ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്. മീശയും താടിയും ട്രിം ചെയ്ത ലുക്കിലാണ് സിനിമയിൽ സൂര്യ എത്തുന്ന സൂചനകൾ ഉണ്ട്. കഴിഞ്ഞ ദിവസം നിർമാതാവായ കലൈപുലി എസ് താനുവിന്റെ കുടുംബത്തിൽ നടന്ന ഒരു വിവാഹ ചടങ്ങിൽ സൂര്യ പങ്കെടുത്തിരുന്നു. ഈ ചിത്രങ്ങളാണ് ഇപ്പോള്‍ വെെറലാവുന്നത്.
The first step towards celebration, emotion and entertainment ❤️#Suriya46 shoot begins! @Suriya_offl #VenkyAtluri @_mamithabaiju @realradikaa @TandonRaveena @gvprakash @vamsi84 @NimishRavi @NavinNooli @Banglan16034849 #SaiSoujanya @SitharaEnts @Fortune4Cinemas #SrikaraStudios pic.twitter.com/WcBTgwA7LG
നേരത്തെ സംവിധായകൻ വെങ്കി അറ്റ്ലൂരിക്കൊപ്പം പഴനിയിലെ ഒരു ക്ഷേത്രത്തിൽ നിന്നുള്ള സൂര്യയുടെ ചിത്രങ്ങളും ട്രെൻഡിങ് ആയിരുന്നു. ചുവന്ന നിറത്തിലുള്ള ഷർട്ടും മുണ്ടുമായിരുന്നു സൂര്യ ധരിച്ചിരുന്നത്. 'ഗജിനിയിലെ സഞ്ജയ് രാമസാമി തിരിച്ചുവന്നിരിക്കുന്നു', 'അന്നും ഇന്നും സൂര്യയ്ക്ക് ഒരു മാറ്റവുമില്ല' എന്നിങ്ങനെയാണ് ഫോട്ടോക്ക് താഴെ വരുന്ന കമന്റുകൾ.
'ലക്കി ഭാസ്കർ' എന്ന സിനിമയ്ക്ക് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന സിനിമയാണ് സൂര്യ 46 . ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം 85 കോടി രൂപയ്ക്ക് ഷൂട്ട് തുടങ്ങുന്നതിന് മുൻപേ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഈ ചിത്രത്തിനായി സൂര്യയുടെ പ്രതിഫലം 50 കോടിയായിരിക്കുമെന്ന് ഒടിടി പ്ലേയും റിപ്പോർട്ട് . എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ചിത്രത്തിൽ കീർത്തി സുരേഷ് നായികയാകുമെന്നും റിപ്പോർട്ടുകളുമുണ്ട്. നേരത്തെ താനാ സേർന്ത കൂട്ടം എന്ന സിനിമയില്‍ കീർത്തി സൂര്യക്കൊപ്പം അഭിനയിച്ചിരുന്നു.
Content Highlights: Venki Atluri's Surya 46 shooting begins