ബോളിവുഡ് ബാദ്‌ഷായുടെ സ്റ്റൈലിഷ് എൻട്രി, ഒറ്റ സ്റ്റില്ലുകൊണ്ട് സോഷ്യൽ മീഡിയയെ തൂക്കി ഷാരൂഖ്; വൈറലായി ചിത്രം

ഈ ലുക്കിലാണ് ഷാരൂഖ് സിനിമയിലെത്തുന്നതെങ്കിൽ അടുത്ത 1000 കോടി ഉറപ്പിക്കാമെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്

നിരവധി ബോക്സ് ഓഫീസ് പരാജയങ്ങൾക്ക് ശേഷം വമ്പൻ കംബാക്ക് ആയിരുന്നു ഷാരൂഖ് ഖാൻ ബോക്സ് ഓഫീസിൽ നടത്തിയത്. അടുപ്പിച്ച് മൂന്ന് വിജയചിത്രങ്ങളാണ് ഷാരൂഖിന്റേതായി അടുത്ത് തിയേറ്ററിലെത്തിയത്. ഇതിൽ രണ്ട് ആയിരം കോടി സിനിമകളും ഉൾപ്പെടും. ഇപ്പോഴിതാ നടന്റെ തന്റെ അടുത്ത സിനിമയ്ക്കായുള്ള ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു. പത്താന് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കുന്ന 'കിംഗ്' ആണ് ഇനി പുറത്തിറങ്ങാനുള്ള ഷാരൂഖ് ഖാൻ ചിത്രം. ഇപ്പോഴിതാ നടന്റെ പുതിയ ലുക്ക് ആണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.

ഒരു വെളുത്ത വെസ്റ്റും, അയഞ്ഞ ചാരനിറത്തിലുള്ള പാന്റും, ബീനി തൊപ്പിയും, കറുത്ത സൺഗ്ലാസും ധരിച്ചുള്ള ഷാരൂഖിന്റെ സ്റ്റിൽ ആണ് വൈറലായിരിക്കുന്നത്. നടൻ തന്റെ അംഗരക്ഷകരോടൊപ്പം നടന്ന് പോകുന്നതിനുമുമ്പ് അവിടെയുണ്ടായിരുന്ന എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതായും വീഡിയോയിൽ കാണാം. നിമിഷനേരം കൊണ്ടാണ് ഈ ലുക്ക് ട്രെൻഡിങ് ആയത്. അടുത്ത സിനിമയായ കിംഗിന് വേണ്ടിയുള്ളതാകാം ഈ ലുക്ക് എന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. ഈ ലുക്കിലാണ് ഷാരൂഖ് സിനിമയിലെത്തുന്നതെങ്കിൽ അടുത്ത 1000 കോടി ഉറപ്പിക്കാമെന്നും ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.

OMG What a Mass Look 🥵🥶🥶💥🔥🔥🔥🔥🔥 Tattoos and Body 🔥🔥🔥🔥🔥🔥King Khan Shah Rukh Khan 👑 #ShahRukhKhan #King #SRK pic.twitter.com/aFygTYzEee

കിംഗിൻ്റെ ഷൂട്ടിംഗ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. ചിത്രം അടുത്ത വർഷം അവസാനത്തോടെ റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ പ്ലാൻ. ചിത്രത്തിൽ ദീപിക പദുകോണും ഒരു പ്രധാന വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ട്. സുജോയ് ഘോഷ്, സിദ്ധാർഥ് ആനന്ദ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന സിനിമയിൽ സുഹാന ഖാൻ, അഭിഷേക് ബച്ചൻ, അഭയ് വർമ്മ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തും. വില്ലൻ വേഷത്തിലാണ് അഭിഷേക് ബച്ചൻ എത്തുന്നത്. വലിയ ബഡ്ജറ്റിൽ ഒരു ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷകളാണുള്ളത്. കിംഗിൻ്റെ സംഗീതം ഒരുക്കുന്നത് സച്ചിൻ ജിഗറും പശ്ചാത്തലസംഗീതം ചെയ്യുന്നത് അനിരുദ്ധ് ആണ്. സുജോയ് ഘോഷ് ആയിരുന്നു ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത്. പിന്നീടത് സിദ്ധാർഥ് ആനന്ദ് ഏറ്റെടുക്കുകയായിയുരുന്നു.

Content Highlights: Shahrukh Khan new look goes viral

To advertise here,contact us