ദുൽഖർ സൽമാന് തെലങ്കാന സ്‌പെഷ്യൽ ജൂറി പുരസ്‌കാരം; മികച്ച അഭിനേതാക്കളായി അല്ലു അർജുനും നിവേദയും

പുഷ്പ 2 വിലെ അഭിനയത്തിന് അല്ലു അർജുനാണ് മികച്ച നടനുള്ള പുരസ്കാരം.

2024 ലെ ഗദ്ദർ തെലങ്കാന ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു. '35 ചിന്ന കഥ കാടു' എന്ന ചിത്രത്തിലെ ശ്രദ്ധേയമായ പ്രകടനത്തിന് മലയാളിയായ നിവേദ തോമസിന് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിലെത്തിയ ലക്കി ഭാസ്കർ എന്ന ചിത്രത്തിലെ പ്രകടനത്തിന് ദുൽഖർ സൽമാന് തെലങ്കാന സർക്കാരിന്റെ സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ലഭിച്ചു. നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ ഇവർക്ക് ആശംസകൾ അറിയിക്കുന്നത്. മൂന്നാമത്തെ മികച്ച ചിത്രമായി ലക്കി ഭാസ്കറിനെ തിരഞ്ഞെടുത്തിട്ടുണ്ട്.

പുഷ്പ 2 വിലെ അഭിനയത്തിന് അല്ലു അർജുനാണ് മികച്ച നടനുള്ള പുരസ്കാരം. മികച്ച ചിത്രത്തിനും മികച്ച സംവിധായകനുള്ള പുരസ്കാരം 'കൽക്കി 2898 എഡി' എന്ന സിനിമയിലൂടെ നാഗ് അശ്വിൻ സ്വന്തമാക്കി. മികച്ച സഹ നടനായി എസ് ജെ സൂര്യയും മികച്ച ഗായികയായി ശ്രേയ ഘോഷാലും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

Congrats to @Dulquer on winning the Jury Award at Telangana State Film Awards (Gaddar Awards) for his stellar performance in #LuckyBaskhar pic.twitter.com/DenmaoLFQJ

DQ wins the Special Jury Award at the Gaddar Telangana Film Awards for his performance in #LuckyBaskhar.@dulQuer#DulquerSalmaan pic.twitter.com/TMcKp6I2Y0

1,248 നോമിനേഷനുകൾ സൂക്ഷ്മമായി പരിശോധിച്ച ശേഷമാണ് 11 വിഭാഗങ്ങളിലെ അവാർഡുകൾ പ്രഖ്യാപിച്ചത്. 2014 ജൂൺ മുതൽ 2023 ഡിസംബർ 31 വരെ റിലീസ് ചെയ്ത സിനിമകളാണ് മികച്ച സിനിമ വിഭാഗത്തിനായി പരിഗണിച്ചത്. ജൂൺ 14-ന് അവാർഡുകൾ സമ്മാനിക്കും. ഗദ്ദർ തെലങ്കാന ഫിലിം അവാർഡ്സ് ജൂറി ചെയർപേഴ്സണും മുതിർന്ന നടിയുമായ ജയസുധയാണ് ഈ അവാർഡുകൾ പ്രഖ്യാപിച്ചത്.

Content Highlights: Dulquer Salmaan wins Telangana Special Jury Award

To advertise here,contact us