ഫഹദിന്റെ ആ ചിത്രം ഏറെ ഇഷ്ടപ്പെട്ടു, എന്നെങ്കിലും ഒരുമിച്ച് അഭിനയിക്കണം: ആലിയ ഭട്ട്

ഫഹദിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം പങ്കുവെച്ച് ആലിയ ഭട്ട്

ആദ്യ സിനിമയിലെ അഭിനയത്തിന്‍റെ പേരില്‍ ഒരുപാട് പഴികേട്ട നടനായിരുന്നു ഫഹദ് ഫാസില്‍. എന്നാൽ പിന്നീട് നമ്മൾ കണ്ടത് ഫഹദിന്റെ പവർ ഫുൾ ഷോ ആയിരുന്നു. അയാളുടെ കണ്ണുകളിലെ അഭിനയം കണ്ട് അത്ഭുതപ്പെടുകയായിരുന്നു പ്രേക്ഷകര്‍. ഇന്നിതാ കേരളത്തിൽ മാത്രമല്ല വേൾഡ് വൈഡ് ഫാൻസിനെയാണ് ഫഹദ് തന്റെ പ്രകടനം കൊണ്ട് ഉണ്ടാക്കിയെടുത്തത്.

ഇപ്പോഴിതാ ഫഹദ് ഫാസിലിന്റെ ആരാധികയാണ് താനെന്നും നടനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നും പറയുകയാണ് ബോളിവുഡിലെ സൂപ്പർ നായിക ആലിയ ഭട്ട്. കാൻ ചലച്ചിത്ര മേളയോട് അനുബന്ധിച്ച് ബ്രൂട്ടിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.

'ഫഹദ് ഫാസിലിന്റെ അഭിനയം എനിക്ക് വളരെ ഇഷ്ടമാണ്. അദ്ദേഹം അസാധ്യ നടനാണ്. ആവേശം സിനിമ എന്റെ ഇഷ്ട ചിത്രങ്ങളിൽ ഒന്നാണ്. ഫഹദിനൊപ്പം പ്രവർത്തിക്കാൻ എനിക്ക് ആഗ്രഹമുണ്ട്,' ആലിയ ഭട്ട് പറഞ്ഞു. ഫഹദിനോടുള്ള തന്റെ ആരാധന നേരത്തെയും നടി വ്യക്തമാക്കിയിട്ടുണ്ട്. രാജ് കുമാര്‍ റാവു അടക്കമുള്ള പല ബോളിവുഡ് താരങ്ങളും ഫഹദിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹത്തെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്.

Alia Bhatt Talks About Fahadh Faasil pic.twitter.com/cxkZkqM29N

അതേസമയം, ഫഹദിന്‍റെ ബോളിവുഡ് അരങ്ങേറ്റം വെെകാതെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സംവിധായകൻ ഇംതിയാസ് അലിയുടെ ദി ഇഡിയറ്റ് ഓഫ് ഇസ്താംബൂൾ എന്ന സിനിമയിൽ ഫഹദ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. നേരത്തെ തമിഴിലും തെലുങ്കിലും ഫഹദ് മികച്ച വേഷങ്ങളിലെത്തിയിരുന്നു. മാമന്നനിലെ നെഗറ്റീവ് വേഷം തമിഴില്‍ ഫഹദിന് ഏറെ ആരാധകരെ സൃഷ്ടിച്ചിരുന്നു. പുഷപയിലാണ് തെലുങ്കിൽ ഫഹദ് പ്രധാന വേഷത്തിലെത്തിയത്.

Content Highlights: Alia Bhatt shares her desire to act with Fahadh

To advertise here,contact us