അജിത്തിന്റെ കിടിലൻ ലുക്ക്, 'ഗുഡ് ബാഡ് അഗ്ലി' റിലീസ് സമയം അറിയിച്ച് അണിയറപ്രവർത്തകർ

പോസ്റ്ററിലെ അജിത്തിന്റെ ലുക്കിന് ആരാധകരുടെ ഭാഗത്തു നിന്നും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്.

അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആദിക് രവിചന്ദ്രൻ ഒരുക്കുന്ന 'ഗുഡ് ബാഡ് അഗ്ലി'. സിനിമയുടെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് എന്നിവ ഉൾപ്പടെയുള്ള എല്ലാ അപ്ഡേറ്റുകളും ആ ഹൈപ്പ് കൂട്ടുന്നവയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. അജിത്തിന്റെ കലക്കൻ പോസ്റ്റർ പങ്കുവെച്ച് നിർമാതാക്കളായ മൈത്രി മൂവീസ് ചിത്രത്തിന്റെ റീലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. 'ഗുഡ് ബാഡ് അഗ്ലി' അടുത്ത വർഷം പൊങ്കൽ റിലീസായി എത്തും.

പോസ്റ്ററിലെ അജിത്തിന്റെ ലുക്കിന് ആരാധകരുടെ ഭാഗത്തു നിന്നും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. മാര്‍ക്ക് ആന്റണിയുടെ വിജയത്തിന് ശേഷം ആദിക് രവിചന്ദ്രന്റെ സംവിധാനത്തില്‍ എത്തുന്ന ചിത്രമാണിത്. ദേവിശ്രീ പ്രസാദ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജമാണ്. സുനിൽ, പ്രസന്ന, തൃഷ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Also Read:

Entertainment News
കളിയും ചിരിയുമായി കുടുംബ പ്രേക്ഷകരുടെ ആ പഴയ ലാലേട്ടൻ എത്തുന്നു; 'തുടരും' ഡബ്ബിങ് പൂർത്തിയാക്കി മോഹൻലാൽ

'വിടാമുയര്‍ച്ചി'യെന്ന മറ്റൊരു ചിത്രം കൂടി അജിത്ത് കുമാറിന്‍റേതായി പുറത്തെത്താനുണ്ട്. മങ്കാത്ത എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം, അജിത്- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു എന്നതാണ് വിടാമുയർച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആരവ്, റെജീന കസാൻഡ്ര, നിഖിൽ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് സിനിമ നിർമ്മിക്കുന്നത്.

Content Highlights: ajith kumar movie 'Good Bad Ugly ' releasing date announced

To advertise here,contact us