ആരാണ് റിപ്പോർട്ടർ യങ് ജീനിയസ്?;കേരളത്തിലെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പ്; ഫലം പ്രഖ്യാപിച്ചു

റിപ്പോര്‍ട്ടര്‍ ടിവി നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പ് പരീക്ഷയായ റിപ്പോര്‍ട്ടര്‍ യങ്ജീനിയസ് അവാര്‍ഡിന്റെ ഫലം പ്രഖ്യാപിച്ചു

റിപ്പോര്‍ട്ടര്‍ ടിവി നടത്തുന്ന കേരളത്തിലെ ഏറ്റവും വലിയ സ്‌കോളര്‍ഷിപ്പ് പരീക്ഷയായ റിപ്പോര്‍ട്ടര്‍ യങ്ജീനിയസ് അവാര്‍ഡിന്റെ ഫലംപ്രഖ്യാപിച്ചു. സ്‌റ്റേറ്റ് വിഭാഗത്തില്‍ മൊഹമ്മദ് ഫെസ്്‌ലിന്‍ കെ കെ (പിപിഎംഎച്ച്എസ്എസ്) ആണ് ഒന്നാം സ്ഥാനത്തിന് അര്‍ഹനായിരിക്കുന്നത്. സിബിഎസ്ഇ വിഭാഗത്തില്‍ ശിവാനി ശിവകുമാര്‍(ഭവന്‍സ് ആദര്‍ശ വിദ്യാലയം) ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. നാല് ഘട്ടങ്ങളിലായി നടത്തിയ പരീക്ഷയില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. റിസള്‍ട്ടിന്റെ കൂടുതല്‍ വിവരങ്ങള്‍ https://www.reporterlive.com/events/young-genius-awards ലിങ്കില്‍ ലഭിക്കും.

ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 2 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പും പ്രശസ്തിപത്രവുമാണ് സമ്മാനം. രണ്ടാം സമ്മാനം 5 പേര്‍ക്ക് 50,000 രൂപയും പ്രശസ്തിപത്രവും, മൂന്നാം സമ്മാനം പത്ത് പേര്‍ക്ക് 25,000 രൂപയും പ്രശസ്തിപത്രവും നാലാം സമ്മാനം പത്ത് പേര്‍ക്ക് സ്മാര്‍ട്ട് ഫോണുകളുമാണ്.

എല്ലാ ജില്ലകളിലും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയ സ്‌കൂളിന് പ്രത്യേക പുരസ്‌കാരവുമുണ്ട്.

Content Highlights: Reporter TV young genius award winners

To advertise here,contact us