എംഡിഎംഎ കേസില്‍ അറസ്റ്റിലായ പ്രവര്‍ത്തകനെ പുറത്താക്കി സിപിഐ; ബ്രാഞ്ച് അംഗം മാത്രമെന്ന് വിശദീകരണം

കൃഷ്ണചന്ദ്രൻ ബ്രാഞ്ച് അംഗം മാത്രമെന്നും മറ്റ് ചുമതലകൾ ഒന്നുമില്ലെന്നും സിപിഐ വിശദീകരിച്ചു

തിരുവനന്തപുരം: എംഡിഎംഎയുമായി പ്രവർത്തകൻ പിടിയിലായ സംഭവത്തിൽ അച്ചടക്ക നടപടി സ്വീകരിച്ച് സിപിഐ. പിടിയിലായ കൃഷ്ണചന്ദ്രനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. കൃഷ്ണചന്ദ്രൻ ബ്രാഞ്ച് അംഗം മാത്രമെന്നും മറ്റ് ചുമതലകൾ ഒന്നുമില്ലെന്നും സിപിഐ വിശദീകരിച്ചു.

ഒമ്പത് ഗ്രാം എംഡിഎംഎയുമായാണ് ഇയാൾ പിടിയിലായത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എക്സൈസാണ് ഇയാളെ പിടികൂടിയത്. കൃഷ്ണചന്ദ്രനൊപ്പം മറ്റൊരാളെയും എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.

Content Highlights: CPI expels Krishnachandran from primary membership

To advertise here,contact us