കൊല്ലം എഴുകോണില്‍ ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റില്‍ മൃതദേഹം കണ്ടെത്തി

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു

കൊല്ലം: എഴുകോണില്‍ കിണറ്റില്‍ മൃതദേഹം കണ്ടെത്തി. കൈതക്കോടാണ് സംഭവം. ആളൊഴിഞ്ഞ പറമ്പിലെ പൊട്ടക്കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. എഴുകോണ്‍ പൊലീസ് സ്ഥലത്തെത്തി. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ഉടന്‍ പുറത്തെടുക്കും. സമീപവാസിയായ ഒരാളെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇയാള്‍ ആണോ അതെന്ന് പരിശോധിക്കും. നിലവില്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Content Highlights: Dead body found in kollam ezhukon well

To advertise here,contact us