സുഹൃത്തിനൊപ്പം സഞ്ചരിക്കവേ ബൈക്ക് വാഹനത്തിലേക്ക് ഇടിച്ച് കയറി;യുവാവ് തല്‍ക്ഷണം മരിച്ചു

അപകടത്തില്‍ ഷാനറ്റിന്‌റെ സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു.

ഇടുക്കി: ഇടുക്കി ചെല്ലാര്‍കോവിലില്‍ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. അണക്കര മണിയങ്ങാട്ട് ഷിബുവിന്റെ മകന്‍ ഷാനറ്റാണ് മരിച്ചത്. അപകടത്തില്‍ ഷാനറ്റിന്‌റെ സുഹൃത്തിനും ഗുരുതരമായി പരിക്കേറ്റു.

പരിക്കേറ്റ സുഹൃത്തിനെ പുറ്റടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അണക്കര ഭാഗത്തേക്ക് വരികയായിരുന്ന ഷാനറ്റും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് വാഹനത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഷാനറ്റ് മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

content highlights:bike accident in idukki;tragic end for youth

To advertise here,contact us