ആലപ്പുഴയില്‍ വെള്ളക്കെട്ടില്‍ വീണ് 60 കാരന് ദാരുണാന്ത്യം

കൈനകരി കുട്ടമംഗലം പുതുപ്പറമ്പ് ചിറ സ്വദേശി അനിയന്‍കുഞ്ഞാണ് മരിച്ചത്

ആലപ്പുഴ: ആലപ്പുഴ കൈനകരിയില്‍ വെള്ളക്കെട്ടില്‍ വീണ് 60 കാരന്‍ മരിച്ചു. കൈനകരി കുട്ടമംഗലം പുതുപ്പറമ്പ് ചിറ സ്വദേശി അനിയന്‍കുഞ്ഞാണ് മരിച്ചത്.

മടവീഴ്ച സംഭവിച്ച കൈനകരി പരുത്തി വളവ് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ ആണ് അനിയന്‍കുഞ്ഞ് വീണത്. രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.

content highlights: 60-year-old man dies tragically after falling into a flooded area in Alappuzha

To advertise here,contact us